കോഴിക്കോട്: പടനിലം പാലം നിർമ്മാണത്തിലെ നിർണ്ണായക ഘട്ടമായ ഒന്നാം ഘട്ട കോൺക്രീറ്റിംഗ് ആരംഭിച്ചു. നാട്ടുകാരുടെ ദീർഘകാലത്തെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ടാണ് പാലം പണി ദ്രുതഗതിയിൽ നടക്കുന്നത്.
ഒന്നാം ഘട്ടം പൂർത്തിയാകുന്നതോടെ പാലത്തിന്റെ പ്രധാന ഭാഗം സജ്ജമാകും. ഇതിന് പിന്നാലെ രണ്ടാം ഘട്ട കോൺക്രീറ്റിംഗ് അടുത്ത ആഴ്ച നടക്കുമെന്ന് അധികൃതർ അറിയിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കാനാണ് കരാറുകാരും പൊതുമരാമത്ത് വകുപ്പും ലക്ഷ്യമിടുന്നത്. ഏറെ നാളുകളായി ജനം നട്ടംതിരിയുന്ന പടനിലം പഴയ പാലത്തിന് സമാന്തരമായ പുതിയ പാലം വരുന്നതോടുകൂടി ഗതാഗത തടസ്സങ്ങൾ ഇനി ഉണ്ടാവില്ല എന്ന വിശ്വാസത്തിലാണ് ജനങ്ങൾ.






