കോട്ടയം: നഗരഹൃദയത്തിൽ പതിറ്റാണ്ടുകളുടെ പ്രവർത്തന പാരമ്പര്യമുള്ള സാംസ്കാരിക സംഘടനയായ സി.വൈ.എം.എൽ (CYML) ആസ്ഥാന മന്ദിരം തകർത്ത നിലയിൽ കണ്ടെത്തി. പാലാ കുരിശുപള്ളിയോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടമാണ് ഇന്ന് പുലർച്ചയോടെ തകർന്ന നിലയിൽ കാണപ്പെട്ടത്.
നഗരത്തിലെ സാംസ്കാരിക പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായിരുന്ന ഈ കെട്ടിടം തകർക്കപ്പെട്ട വാർത്താ ഏറെ ഞെട്ടലോടെയാണ് നാട്ടുകാർ ശ്രവിച്ചത്. സംഭവത്തിന് പിന്നിലെ കാരണങ്ങളെക്കുറിച്ചോ ഉത്തരവാദികളെക്കുറിച്ചോ ഉള്ള വിവരങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ചരിത്രപരമായ പ്രാധാന്യമുള്ള കെട്ടിടം തകർത്തതിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.






