പാലക്കാട്: ദേശീയപാത ഉപരോധിച്ച കേസില്‍ ഷാഫി പറമ്പിലിന് എംപിക്ക് അറസ്റ്റ് വാറന്റ്.
പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്.
2022 ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. ഷാഫി ഹാജരാകാന്‍ തയാറാകാതെ ആയതോടെ ആണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കേസ് 24 ന് വീണ്ടും പരിഗണിക്കും.






