Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

പരപ്പനങ്ങാടി തീരത്ത് വീണ്ടും കടൽ പിന്മാറി; തീരദേശത്ത് ആശങ്ക

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: പരപ്പനങ്ങാടി പുത്തൻകടപ്പുറം തീരത്ത് കടൽ അസാധാരണമായി പിന്മാറിയതോടെ തീരദേശത്ത് ആശങ്ക. തീരത്തുനിന്ന് ഏകദേശം നൂറുമീറ്ററോളം കടൽ പിന്നോട്ടുപോയതോടെ സാധാരണയായി വെള്ളത്തിനടിയിലായിരുന്ന തീരഭാഗങ്ങൾ പുറത്തുകാണപ്പെട്ടു. ചിലയിടങ്ങളിൽ കടലിന്റെ അടിത്തട്ട് ചെളിനിറഞ്ഞ നിലയിലുമാണ്.

കടലിന്റെ ഈ മാറ്റം കാണാൻ നിരവധി പേരാണ് തീരത്തെത്തിയത്. രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടി തീരത്ത് സമാനമായ പ്രതിഭാസം റിപ്പോർട്ട് ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. നേരത്തെ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ബദർപള്ളി തീരത്ത് അരക്കിലോമീറ്ററോളം ഭാഗത്ത് കടൽ ഗണ്യമായി പിന്മാറിയിരുന്നു.

പുത്തൻകടപ്പുറത്തും സമാനമായ രീതിയിൽ കടൽ ഉൾവലിഞ്ഞതോടെ മത്സ്യത്തൊഴിലാളികൾക്കിടയിലും ആശങ്ക ഉയർന്നിട്ടുണ്ട്. കടലിലെ ജലനിരപ്പിലെ താൽക്കാലിക വ്യതിയാനങ്ങൾ, കാറ്റിന്റെ ശക്തിയിലുണ്ടാകുന്ന മാറ്റം, തിരമാലകളിലെ വ്യതിയാനം, അന്തരീക്ഷ-സമുദ്ര താപനിലയിലെ മാറ്റങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ ഇത്തരം പ്രതിഭാസങ്ങൾക്ക് കാരണമാകാമെന്നാണ് വിലയിരുത്തൽ.

അതേസമയം, കടൽ പിന്മാറുന്നത് മാത്രം സുനാമിയുടെ സൂചനയാണെന്ന് സ്ഥിരീകരിക്കാനാകില്ല. എന്നാൽ അസാധാരണമായ കടൽമാറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ അധികൃതരുടെ നിരീക്ഷണം ശക്തമാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വരും ദിവസങ്ങളിൽ കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യതയും കള്ളക്കടൽ പ്രതിഭാസവുമായി ബന്ധപ്പെട്ട മുന്നറിയിപ്പുകളും നിലനിൽക്കുന്ന സാഹചര്യത്തിൽ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. കടൽ പെട്ടെന്ന് പിന്മാറിയതിന് പിന്നാലെ ശക്തമായ തിരമാലകൾ രൂപപ്പെടുന്ന സാഹചര്യമുണ്ടായാൽ തീരത്തുനിന്ന് മാറിനിൽക്കണമെന്നും നിർദേശിക്കുന്നു.

രണ്ടാഴ്ചയ്ക്കിടെ പരപ്പനങ്ങാടിയുടെ വിവിധ തീരമേഖലകളിൽ സമാനമായ മാറ്റങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ പ്രതിഭാസത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ നിരീക്ഷണവും പഠനവും ആവശ്യമാണെന്ന ആവശ്യവും ശക്തമാകുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix