സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പത്തനാപുരം പാലം തുറന്നു; ആറാപ്പുഴ വഴിയുള്ള യാത്രാദുരിതത്തിന് പരിഹാരം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്:പത്തനാപുരം–തോണിപ്പാടം പാതയിൽ ഗായത്രിപ്പുഴയ്ക്ക് കുറുകെ നിർമിച്ച പത്തനാപുരം പാലം ഗതാഗതത്തിനായി വീണ്ടും തുറന്നതോടെ പ്രദേശവാസികളുടെ ദീർഘകാല യാത്രാദുരിതത്തിന് പരിഹാരമായി.പാലത്തിന്റെ പ്രവേശനപാതയിലെ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായതോടെയാണ് ഇതുവരെ നിലനിന്നിരുന്ന ഗതാഗത നിയന്ത്രണം പൂർണമായും നീക്കിയത്.

പാലം അടച്ചിരുന്ന കാലയളവിൽ തോണിപ്പാടം, തോടുകാട്, മാട്ടുമല, അമ്പലക്കാട്, കരിങ്കുളങ്ങര, പത്തനാപുരം, ഞാറക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങളാണ് കടുത്ത ബുദ്ധിമുട്ടുകൾ അനുഭവിച്ചത്. സ്കൂൾ–കോളേജ് വിദ്യാർത്ഥികൾ, തൊഴിലാളികൾ, വ്യാപാരികൾ, രോഗികളെ ആശുപത്രികളിലെത്തിക്കേണ്ടവർ എന്നിവർക്കെല്ലാം യാത്ര വലിയ വെല്ലുവിളിയായിരുന്നു.

ബദൽ മാർഗമായി പത്തനാപുരം–ചേറുങ്കോട്–ആറാപ്പുഴ–മുത്താനോട്–വെങ്ങന്നൂർ പാത ഉപയോഗിക്കേണ്ടിവന്നതോടെ ടാർ ചെയ്യാത്ത റോഡിലൂടെ ഏകദേശം ആറു കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഇതുമൂലം യാത്രാസമയം വർധിക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു.

പാലം തുറന്നതോടെ നേരിട്ടുള്ള ഗതാഗതം പുനഃസ്ഥാപിക്കപ്പെട്ടതും സമയം ലാഭിക്കാനും യാത്രാചെലവ് കുറയ്ക്കാനും സാധിച്ചതും നാട്ടുകാർക്ക് വലിയ ആശ്വാസമായി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഗതാഗതം പുനരാരംഭിച്ചതോടെ അധികൃതർക്കെതിരെ ഉയർന്നിരുന്ന വിമർശനങ്ങളും പ്രതിഷേധങ്ങളും ഇതോടെ ശമിച്ചതായി പ്രദേശവാസികൾ അറിയിച്ചു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.