തൃശ്ശൂർ: ദേശീയപാതയിൽ കാൽ നടയാത്രക്കാരൻ ലോറി ഇടിച്ചു മരിച്ചു. പേരാമ്പ്ര അപ്പോള ടയേഴ്സിന് സമീപം ആണ് അപകടം. ദേശീയപാതയിലൂടെ നടന്നു പോവുകയായിരുന്ന ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽ നടയാത്രക്കാരനായ പേരാമ്പ്ര കൊമ്പത്ത് വീട്ടിൽ ഭാസ്കരൻ 58 ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയിലായിരുന്നു സംഭവം.
അപകടത്തെ തുടർന്ന് ചാലക്കുടി സെൻറ് ജെയിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊടകര പോലീസ് മേൽ നടപടി സ്വീകരിച്ചു. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.










