കോട്ടയം: ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷൻ എൽ.ഡി.എഫ്. സ്ഥാനാർത്ഥി പെണ്ണമ്മ ജോസഫിൻ്റെ പ്രചാരണ പര്യടനത്തിന് എലിക്കുളം തോണിപ്പാറയിൽ ഉജ്വല തുടക്കം. പര്യടനം ഉദ്ഘാടനം ചെയ്തുകൊണ്ട് സെബാസ്ററ്യൻ കുളത്തുങ്കൽ എം.എൽ.എ. എൽ.ഡി.എഫ്. സർക്കാരിൻ്റെ വികസന നേട്ടങ്ങളെ പ്രശംസിച്ചു.
വികസന രംഗത്ത് സമാനതകളില്ലാത്ത വിസ്മയ പദ്ധതികളാണ് സർക്കാർ നടപ്പാക്കിയതെന്നും, കോട്ടയത്ത് എൽ.ഡി.എഫ്. വൻ കുതിപ്പാണ് ഉണ്ടാക്കുകയെന്നും അദ്ദേഹം പറഞ്ഞു. മല്ലികശേരി, കാരക്കുളം, മഞ്ചക്കുഴി, കുരുവികൂട്, പൈക ആശുപത്രി പടി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥി പര്യടനം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ജിമ്മിച്ചൻ ഈറ്റത്തോട്ട്, ടോമി കപ്പലുമാക്കൽ, കെ.സി.സോണി, സാജൻ തൊടുക, ജോസ് കുന്നപ്പിള്ളി, എൻ.ആർ. ബാബു എന്നിവർ പ്രസംഗിച്ചു. സ്ഥാനാർത്ഥികളായ ജാൻസി ബേബി, ജിമ്മി ജോസ്, രാജീവ് ശ്രീധരൻ, വിൽസൺ പതിപ്പിളി, സി.മനോജ്, ഷേർളി അന്ത്യാകുളം, റാണി ബിൻസ്, സുധാമണി കുറുമാക്കൽ, എം.എസ്.മനു എന്നിവരും പര്യടന പരിപാടികളിൽ പങ്കെടുത്തു.



