സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

എൽഡിഎഫ് 3.0 പ്രചാരണത്തിന് പിന്നാലെ ജനം പോകില്ല: ഷാഫി പറമ്പിൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എല്‍ഡിഎഫ് 3.0 എന്ന പ്രചാരണം യുഡിഎഫിന് ഗുണകരമാകുമെന്ന് ഷാഫി പറമ്പില്‍ എംപി. കൊച്ചിയിൽ ജെയിൻ സർവകലാശാലയുടെ സമ്മിറ്റ് ഓഫ് ഫ്യൂച്ചറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാവിയെക്കുറിച്ചുള്ള ജെയിൻ സർവകലാശാലയുടെ ചർച്ചയ്ക്കിടെയാണ് രാഷ്ട്രീയം പറഞ്ഞ് ഷാഫിയും ചിരിയും ചിന്തയും പറഞ്ഞ് പിഷാരടിയും കാണികളുടെ മനസ് കവർന്നത്. എല്‍ഡിഎഫ് 3.0 എന്ന പ്രചാരണത്തിന് പിന്നാലെ ജനം പോകില്ലെന്ന് ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

മാറ്റം വരണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് കൂടുതലും. ആ കൂടുതലുള്ള ആളുകളുടെ പ്രതികരണമാണ് കഴിഞ്ഞ തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കണ്ടതെന്നും ഷാഫി പറഞ്ഞു. വിദ്യാഭ്യാസത്തിനായി വിദേശത്ത് സ്വന്തം ഇഷ്ടപ്രകാരം പോകുന്ന കുട്ടികളെ തടയാനാകില്ല. പക്ഷേ ഇവിടെ അവസരങ്ങളില്ലാത്തത് കൊണ്ട് പോകുന്നവരുടെ മുന്നില്‍ കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാവുകയെന്നതാണ് ഒരു സര്‍ക്കാരിന്റെ കടമയെന്നും ഷാഫി അഭിപ്രായപ്പെട്ടു.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.