തൃശ്ശൂർ: തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ട ജനപ്രതികൾക്ക് സ്വീകരണം നൽകി. നഗരസഭ, ചെയർ പേഴ്സൻ, അലീസ് ഷിബു, വൈസ് ചെയർമാൻ, കെ.വി. പോൾ, ജില്ലാ പഞ്ചായത്ത് അംഗം ഷോൺ പല്ലിശേരി, വി.ജെ ജോജി, റെയ്സൻ ആലുക്ക, അൽഫോൻസാ ചാക്കോ എനിവർക്ക് ചാലക്കുടി മർച്ചന്റ് അസോസിയേഷൻ സ്വീകരണം നൽകി.
മുഖ്യമന്ത്രിയുടെ സ്പെഷ്യൽ അവാർഡ് നേടിയ ചാലക്കുടി മുൻ സബ്ബ് ഇൻസ്പെകടർ ജയേഷ് ബാലന് മുനിസിപ്പൽ ചെയർ പേഴ്സൻ ആലിസ് ഷിബു മർച്ചന്റ് അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ജോയ് മുത്തേടന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ചെയർ പേഴ്സൻ ആലീസ് ഷിബു ഉൽഘാടനം ചെയ്തു.ജനറൽ സെക്രട്ടറി ബിനു മഞ്ഞളിസ്വാഗതവും. ട്രഷറർ ഷൈജു പുത്തൻ പുരക്കൽ നന്ദിയും പറഞ്ഞു.
യോഗത്തിൽ, അവാർഡ് ജേതാവും, നിലവിൽ വിജിലൻസ് സി.ഐ ജയേഷ് ബാലൻ, കൗൺസിലർമാർ, വൈസ് പ്രസിഡണ്ടുമാരായ ചന്ദ്രൻ കൊളത്താപ്പിള്ളി, ഡേവിസ് എം ഡി, സെക്രട്ടറിമാരായ ഡേവീസ് വെളിയത്ത്, ഗോവിന്ദൻകുട്ടി, എക്സിക്യൂട്ടിവ് അംഗങ്ങളായ ജോബി മേലേത്ത്,ആന്റോ മേനാച്ചേരി, ജോയ് പാനികുളം,ആന്റോ എരിഞ്ഞേരി, ആൻറണി.പി.വി, യുത്ത് വിങ്ങ് പ്രസിഡണ്ട് ലിന്റോ തോമാസ്, വനിതാവിങ്ങ് ജില്ലാ പ്രസിഡണ്ട് ഷൈന ജോർജ്, ചാലക്കുടി വനിതാ വിങ്ങ് പ്രസിഡണ്ട് സിന്ധു ബാബു, യൂത്ത് വിങ്ങ് ജില്ലാ വൈസ് പ്രസിഡണ്ട് കിരൺ ഷൺമുഖൻ എനിവർ സംസാരിച്ചു.






