സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അയ്യപ്പസംഗമം നടത്തുന്നതിൽനിന്ന് തടയണം : ഹർജി ഇന്ന് പരിഗണിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: സെപ്റ്റംബർ 20ന് പമ്പാ തീരത്ത് തിരുവിതാംകൂർ ദേവസ്വം ബോർ‌ഡും സർക്കാരും സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിനെതിരെ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഹൈന്ദവീയം ഫൗണ്ടേഷൻ ട്രസ്റ്റ് എന്ന സംഘടനയുടെ ഹർജിയാണ് ഇന്ന് പരിഗണിക്കുന്നത്. മതേതര നിലപാടുന്നയിച്ച് അധികാരത്തിലെത്തിയ സർക്കാർ മതപരമായ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നത് ഭരണഘടനാ ലംഘനം എന്ന് കാട്ടിയാണ് ഹർജി നൽകിയിരിക്കുന്നത്.

ജസ്‌റ്റിസുമാരായ വി രാജാ വിജയരാഘവൻ,​ കെ വി ജയകുമാർ എന്നിവരുടെ ദേവ‌സ്വം‌ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന് തിരുവിതാകൂർ ദേവസ്വം ബോർഡ് പണം ചെലവഴിക്കരുതെന്ന് നിർദ്ദേശം നൽകണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ഇതേ ആവശ്യം ഉന്നയിച്ച് മറ്റൊരു സംഘടന നൽകിയ ഹർജി അതേസമയം നാളെയാണ് കോടതി പരിഗണിക്കുന്നത്.

മൂന്ന് വർഷത്തിനിടെ രണ്ട് തവണ ശബരിമല ദർശനം നടത്തിയവർക്കാണ് അയ്യപ്പസംഗമത്തിൽ പ്രവേശനം ലഭിക്കുക. പൊതുജനങ്ങളുടെ പ്രവേശനം ഉപാധികളോടെ മാത്രമേ സാദ്ധ്യമാകൂ. ദക്ഷിണേന്ത്യയിൽ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ ഭക്തജന സംഗമമാണ് ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടകൻ. കർണാടക,​ തെലങ്കാന സംസ്ഥാനങ്ങളിലെ മന്ത്രിമാർ,​ കേരളത്തിൽ നിന്നടക്കം കേന്ദ്രമന്ത്രിമാ‌ർ എന്നിവർ സംഗമത്തിനെത്തും. 500 വിദേശ പ്രതിനിധികളും പങ്കെടുക്കുമെന്നാണ് വിവരം.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.