Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

എക്സാലോജിക് കേസ് ഇടതുമുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് പിണറായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: മാസപ്പടി കേസ് ഇടതുമുന്നണിക്കെതിരായ രാഷ്ട്രീയ നീക്കമെന്ന് വിശേഷിപ്പിച്ച പിണറായി വിജയന്റെ നിലപാട് പ്രതിരോധ നീക്കമാകുന്നതായി വിലയിരുത്തൽ. കേസുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ സിപിഐ നേതൃത്വം പിണറായിക്ക് പരസ്യ പിന്തുണ നൽകാൻ മടിച്ചുനിൽക്കുന്നതിനിടെയാണ് എക്സാലോജിക് കേസിനെ ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായ നീക്കമായി അവതരിപ്പിച്ച് പിണറായി പ്രതിരോധം തീർത്തത്.

തെറ്റുതിരുത്തൽ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന വിശാല ജില്ലാ നേതൃയോഗങ്ങളുടെ ഭാഗമായി ആലപ്പുഴയിൽ നടന്ന ആദ്യ യോഗത്തിൽ തന്നെ മാസപ്പടി കേസ് ചർച്ചയുടെ പ്രധാന വിഷയമായി മാറി. പാർട്ടിയുടെ തെരഞ്ഞെടുപ്പ് പരാജയത്തിനും അതിന് കാരണമായ സാഹചര്യങ്ങൾക്കും തിരുത്തൽ നടപടികൾ ആലോചിക്കാനാണ് യോഗങ്ങൾ വിളിച്ചത്. എന്നാൽ ആദ്യ ജില്ലാ യോഗത്തിൽ തന്നെ ചർച്ച മാസപ്പടി കേസിലേക്ക് കേന്ദ്രീകരിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നാണ് വിമർശനം.

സിപിഎമ്മിനെതിരായ ആക്രമണമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നടപടിയെന്ന മുൻ നിലപാടിൽ നിന്ന് ഒരുപടി കൂടി കടന്നാണ് പിണറായി വിജയന്റെ ഇന്നത്തെ വിശദീകരണം. എക്സാലോജിക് കേസിലെ ഇഡി നടപടിയെ ഇടതുമുന്നണിക്കും സിപിഎമ്മിനും എതിരായ നീക്കമെന്നാണ് പിണറായി വിശേഷിപ്പിച്ചത്.

അതേസമയം, മാസപ്പടി കേസിലെ ഇഡി നടപടിക്കെതിരെ പ്രതിരോധം തീർക്കുന്നതിൽ ഇടതുമുന്നണിയിലെ ഘടകകക്ഷികൾ ഇപ്പോഴും മടിച്ചുനിൽക്കുകയാണ്. പിണറായിയുടെ പുതിയ പരാമർശത്തോട് സിപിഐ നേതൃത്വം ഉൾപ്പെടെയുള്ളവർ എങ്ങനെ പ്രതികരിക്കുമെന്നതും ശ്രദ്ധേയമാണ്.

വിശാല സംസ്ഥാന സമിതിയിലെ ചർച്ചകൾ ഇഡി കേസിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കത്തെ ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ നേതൃത്വത്തിൽ കോഴിക്കോട് പ്രതിരോധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആദ്യ ജില്ലാ നേതൃയോഗത്തിൽ തന്നെ പിണറായി വിജയൻ അതേ വിഷയം ഉയർത്തുന്നത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix