കൊല്ലം: അഞ്ചലിൽ ഭാര്യയെ നടുറോഡിൽ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. അഞ്ചൽ സ്വദേശിനി അശ്വതി (36)യെ ഇടമൺ സ്വദേശി മനോജാണ് ആക്രമിച്ചത്. കഴിഞ്ഞ ദിവസമാണ് സംഭവം. അഞ്ച് മാസമായി ഭർത്താവുമായി അകന്ന് അശ്വതി അഞ്ചലിൽ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. അഞ്ചലിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ക്ലീനിങ് ജീവനക്കാരിയായി ജോലി ചെയ്യുകയാണ് അശ്വതി.
രാവിലെ ജോലിക്ക് പോകുന്നതിനിടെ സ്കൂളിന് സമീപം വച്ച് മനോജ് അശ്വതിയെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കഴുത്തിനും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു.
പരിക്കേറ്റ അശ്വതിയെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. സംഭവത്തിന് പിന്നാലെ അഞ്ചൽ പൊലീസ് മനോജിനെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.













