Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

കാമുകിയെ വിവാഹം കഴിക്കാൻ കാത്തിരിക്കണമെന്ന് പറഞ്ഞ പിതാവിനെ മകൻ വെടിവെച്ചുകൊന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ചണ്ഡീഗഡ്: കാമുകിയെ വിവാഹം കഴിക്കാൻ 21 വയസ്സ് തികയുന്നതുവരെ കാത്തിരിക്കണമെന്ന് പറഞ്ഞ പൊലീസ് ഉദ്യോഗസ്ഥനായ പിതാവിനെ 18കാരനായ മകൻ വെടിവെച്ചുകൊന്നു. ചണ്ഡീഗഡ് പൊലീസ് ഹെഡ് കോൺസ്റ്റബിൾ നിതിൻ സിംഗാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അർമാനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചണ്ഡീഗഡ് സെക്ടർ 22ലെ ഔദ്യോഗിക വസതിയിലാണ് നിതിൻ സിംഗിനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാമുകിയെ ഉടൻ വിവാഹം കഴിക്കണമെന്ന് അർമാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം പിതാവും മകനും തമ്മിൽ തർക്കമുണ്ടായിരുന്നു.

നിയമപരമായ വിവാഹപ്രായം 21 വയസ്സാണെന്നും അതുവരെ കാത്തിരിക്കണമെന്നും നിതിൻ മകനോട് പറഞ്ഞിരുന്നു. പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുവരണമെന്ന അർമാന്റെ ആവശ്യവും മാതാപിതാക്കൾ നിരസിച്ചു.

വെള്ളിയാഴ്ച പുലർച്ചെ അനധികൃതമായി കൈവശം വെച്ചിരുന്ന നാടൻ തോക്ക് ഉപയോഗിച്ച് ഉറങ്ങിക്കിടന്ന പിതാവിന്റെ തലയ്ക്ക് അർമാൻ വെടിവെച്ചെന്നാണ് പൊലീസ് പറയുന്നത്. അമ്മയെയും ആക്രമിക്കാൻ ശ്രമിച്ചെങ്കിലും അവർ ഓടി രക്ഷപ്പെട്ട് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു. പുറത്തുനിന്നെത്തിയ ആരോ പിതാവിനെ കൊലപ്പെടുത്തിയതാണെന്ന് വരുത്തിത്തീർക്കാൻ അർമാൻ ശ്രമിച്ചെങ്കിലും പൊലീസ് ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചതായി റിപ്പോർട്ടുണ്ട്.

അർമാൻ നേരത്തെയും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ആദ്യം ഇയാൾ ഓടിച്ച വാഹനമിടിച്ച് രണ്ട് സഹോദരങ്ങൾ മരിച്ച കേസിൽ ഇയാൾ അറസ്റ്റിലായിരുന്നു. ജാമ്യത്തിലിരിക്കെയാണ് ഇപ്പോൾ പിതാവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്.

പ്രതിയിൽ നിന്ന് നാടൻ തോക്ക് പൊലീസ് കണ്ടെടുത്തു. കൊലപാതകം, ആംസ് ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. തോക്ക് എവിടെനിന്നാണ് ലഭിച്ചതെന്ന് കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix