തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും വ്യക്തമാക്കി.
ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഫലം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പിണറായി വിജയൻ കുറിച്ചു. മൂന്നാം തവണയും തുടർച്ചയായ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കൈവിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.
അതേസമയം, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് മുന്നണിക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണെന്നും അവ നടപ്പാക്കുന്നതിനായി പുതിയ സർക്കാരിന്മേൽ ജനാധിപത്യ സമ്മർദ്ദം ചെലുത്തുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.






