KIIFB സഭയിൽ വാക്പോര്; വികസന പദ്ധതികൾ അട്ടിമറിക്കില്ലെന്ന് മുഖ്യമന്ത്രി, സർക്കാരിനെതിരെ പ്രതിപക്ഷം
തിരുവനന്തപുരം: കിഫ്ബിയെച്ചൊല്ലി നിയമസഭയിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ വീണ്ടും രൂക്ഷമായ വാക്പോര്. കിഫ്ബി സംസ്ഥാനത്തിന്റെ ഖജനാവിന് വലിയ ബാധ്യതയുണ്ടാക്കിയെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചപ്പോൾ, കിഫ്ബിയെ ഇല്ലാതാക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. കിഫ്ബി പദ്ധതികൾ സ്തംഭിച്ചെന്നാരോപിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതോടെയാണ് സഭയിൽ തർക്കം ശക്തമായത്. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് നോട്ടീസ് നൽകിയത്. കിഫ്ബിയുടെ പ്രവർത്തനങ്ങൾ സർക്കാർ അധികാരത്തിലെത്തിയതോടെ നിലച്ചെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി […]
Read more