Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: kerala assembly elction 2026

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി പിണറായി വിജയൻ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു. തിരഞ്ഞെടുപ്പിൽ വിജയം നേടിയ യുഡിഎഫിനെ അഭിനന്ദിച്ച അദ്ദേഹം ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നതായും വ്യക്തമാക്കി. ഇടതുപക്ഷത്തെ സംബന്ധിച്ചിടത്തോളം ഫലം തീർത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പിണറായി വിജയൻ കുറിച്ചു. മൂന്നാം തവണയും തുടർച്ചയായ വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും അത് കൈവിട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അതേസമയം, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നത് മുന്നണിക്ക് ആത്മവിശ്വാസം നൽകുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എൽഡിഎഫ് സർക്കാർ മുന്നോട്ടുവെച്ച നയങ്ങൾ ജനങ്ങൾക്ക് ആവശ്യമായവയാണെന്നും […]
Read more

കോടിയേരിയുടെ വീട്ടിൽ സന്ദർശനം നടത്തി ടി കെ ഗോവിന്ദൻ

കണ്ണൂർ: തളിപ്പറമ്പിലെ നിയുക്ത എംഎൽഎ ടി.കെ. ഗോവിന്ദൻ കൊടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ സന്ദർശനം നടത്തി. ഭാര്യ കെ.പി. രമണിയോടൊപ്പമാണ് അദ്ദേഹം എത്തിയത്. സന്ദർശനത്തിനിടെ കൊടിയേരിയുടെ കുടുംബാംഗങ്ങളുമായി കൂടിക്കാഴ്ച നടത്തുകയും വീട്ടിലുള്ള ഓർമ്മച്ചിത്രങ്ങളും മ്യൂസിയവും സന്ദർശിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. അതേസമയം, പാർട്ടി വിട്ട് പാർട്ടിക്കെതിരെ മത്സരിച്ച ഒരു നേതാവ് സിപിഎം നേതാവിന്റെ വീട്ടിലെത്തുന്നത് അപൂർവ സംഭവമായി വിലയിരുത്തപ്പെടുന്നു. പാർട്ടിക്കുള്ളിൽ പിണറായി വിജയനെതിരെ വിമർശനങ്ങൾ ശക്തമായിരിക്കുന്ന സാഹചര്യത്തിലാണ് ഗോവിന്ദന്റെ സന്ദർശനം ശ്രദ്ധ നേടുന്നത്.
Read more

ഇറങ്ങിപോകണം സഖാവേ; എം.വി. ഗോവിന്ദനെതിരേ സാമൂഹികമാധ്യമങ്ങളിൽ രൂക്ഷവിമർശനം

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ സാമൂഹിക മാധ്യമങ്ങളിൽ രൂക്ഷ വിമർശനം ഉയർന്നു. തിരഞ്ഞെടുപ്പ് പരാജയവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവന പങ്കുവെച്ച എം.വി. ഗോവിന്ദന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് പാർട്ടി അനുകൂലികളെന്നു കരുതപ്പെടുന്ന അക്കൗണ്ടുകളിൽനിന്ന് പോലും കടുത്ത പ്രതികരണങ്ങൾ വന്നത്. 2021ൽ 67 സീറ്റുകൾ നേടിയ സിപിഎം ഇത്തവണ 26 സീറ്റുകളിലേക്ക് ഇടിഞ്ഞുവെന്ന വിവരമാണ് ചർച്ചകൾക്ക് ആക്കം കൂട്ടിയത്. തോൽവി അപ്രതീക്ഷിതമാണെന്നും പിഴവുകൾ അംഗീകരിച്ച് […]
Read more

കേരളത്തിലെ തോൽവി അതീവ ഗൗരവമായി വിലയിരുത്തും; സിപിഎം പോളിറ്റ് ബ്യൂറോ

ന്യൂഡൽഹി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് നേരിട്ട കനത്ത തിരിച്ചടിയും പശ്ചിമ ബംഗാളിൽ ബിജെപി നേടിയ മുന്നേറ്റവും അതീവ ഗൗരവത്തോടെ വിലയിരുത്തുമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അറിയിച്ചു. ജനവിധിയെ മാനിച്ചുകൊണ്ട് ഫലങ്ങൾ വിശദമായി പരിശോധിക്കുമെന്നും പാർട്ടി വ്യക്തമാക്കി. പത്ത് വർഷത്തെ ഭരണത്തിന് ശേഷം കേരളത്തിൽ എൽഡിഎഫ് അധികാരം നിലനിർത്താനാകാത്തത് എന്തുകൊണ്ടാണെന്ന് ആഴത്തിലുള്ള അവലോകനം നടത്തുമെന്ന് സിപിഎം അറിയിച്ചു. കേന്ദ്രസർക്കാരിന്റെ സാമ്പത്തിക നിയന്ത്രണങ്ങൾക്കിടയിലും ജനക്ഷേമ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചിരുന്നുവെങ്കിലും അത് മതിയായ ജനപിന്തുണയായി മാറാത്തതിന്റെ കാരണങ്ങൾ കണ്ടെത്തുമെന്നും […]
Read more

കോങ്ങാട് യുഡിഎഫിന്; ഇടതുകോട്ട തകർത്തു കെ.എ. തുളസി വിജയിച്ചു

പാലക്കാട്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രമായിരുന്ന കോങ്ങാട് മണ്ഡലം യുഡിഎഫ് പിടിച്ചെടുത്തു. സിറ്റിംഗ് എംഎൽഎ അഡ്വ. കെ. ശാന്തകുമാരിയെ 3,706 വോട്ടുകൾക്ക് പരാജയപ്പെടുത്തി കെ.എ. തുളസി വിജയം നേടി. പാലക്കാട് എംപി വി.കെ. ശ്രീകണ്ഠന്റെ ഭാര്യയായ തുളസിയുടെ വിജയത്തോടെ ഒരേ കുടുംബത്തിൽ നിന്ന് എംപിയും എംഎൽഎയും എന്ന അപൂർവ നേട്ടവും സാക്ഷാത്കരിച്ചു. കെ.എ. തുളസി 62,734 വോട്ടുകൾ നേടിയപ്പോൾ കെ. ശാന്തകുമാരി 59,028 വോട്ടുകൾ നേടി രണ്ടാം സ്ഥാനത്തെത്തി. എൻഡിഎ സ്ഥാനാർത്ഥിയായ ഡോ. രേണു സുരേഷ് […]
Read more

ഇത് പ്രവർത്തകരുടെ കൂട്ടായ ജയം; യുഡിഎഫ് വിജയത്തിൽ നന്ദി പറഞ്ഞ് കെ.സി. വേണുഗോപാൽ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ച വിജയത്തിന് പിന്നാലെ ജനങ്ങളോടും പ്രവർത്തകരോടും നന്ദി അറിയിച്ച് കെ.സി. വേണുഗോപാൽ. ഓരോ പ്രവർത്തകനും അഭിമാനിക്കാവുന്ന നിമിഷമാണിതെന്നും, പത്ത് വർഷത്തെ തുടർച്ചയായ പോരാട്ടത്തിന്റെയും സഹനത്തിന്റെയും ഫലമാണ് ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു. പ്രവർത്തകർ വ്യാജകേസുകളും മർദ്ദനങ്ങളും ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടുവെങ്കിലും ആത്മവിശ്വാസം കൈവിടാതെ മുന്നേറിയതിന്റെ ഫലമാണ് യുഡിഎഫിന്റെ മുന്നേറ്റമെന്ന് വേണുഗോപാൽ വ്യക്തമാക്കി. തിരഞ്ഞെടുപ്പിന് മുൻപേ തന്നെ വലിയ തരംഗം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നുവെന്നും, നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന പ്രവചനം ശരിവെക്കപ്പെട്ടുവെന്നും അദ്ദേഹം […]
Read more

ബേപ്പൂരിൽ റിയാസ് വീണ്ടും; അന്‍വറിന്‍റെ ‘മരുമോനിസം’ പാളി

കോഴിക്കോട്: 2026 നിയമസഭാ തെരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ എൽഡിഎഫ് വിജയം നിലനിർത്തി. എൽഡിഎഫ് സ്ഥാനാർത്ഥി മുഹമ്മദ് റിയാസ് 7,487 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. റിയാസ് 81,849 വോട്ടുകൾ നേടിയപ്പോൾ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച പി.വി. അൻവർ 74,362 വോട്ടുകൾ നേടി. എൻഡിഎ സ്ഥാനാർത്ഥിയായ അഡ്വ. കെ.പി. പ്രകാശ് ബാബു 26,543 വോട്ടുകൾ നേടി. മുപ്പത്തിയഞ്ച് വർഷമായി ഇടതുകോട്ടയായി തുടരുന്ന ബേപ്പൂരിൽ ഇത്തവണ ശക്തമായ പോരാട്ടമാണ് നടന്നത്. സിപിഎമ്മിൽ നിന്ന് പുറത്തുവന്ന് യുഡിഎഫ് പിന്തുണയോടെ എത്തിയ […]
Read more

കൽപ്പറ്റയിൽ ടി. സിദ്ദിഖിന് വമ്പൻ വിജയം; 36,000ത്തിലേറെ ലീഡ്

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ കൽപ്പറ്റയിൽ യുഡിഎഫ് സ്ഥാനാർത്ഥി ടി. സിദ്ദിഖ് വിജയം ഉറപ്പിച്ചു. വോട്ടെണ്ണൽ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോൾ അദ്ദേഹത്തിന്റെ ലീഡ് 36,000 വോട്ടുകൾ പിന്നിട്ടു. എൽഡിഎഫ് സ്ഥാനാർത്ഥി പി.കെ. അനിൽ കുമാറും എൻഡിഎ സ്ഥാനാർത്ഥി പ്രശാന്ത് മലവയലുമായിരുന്നു പ്രധാന എതിരാളികൾ. ആകെ 17 റൗണ്ടുകളിൽ 13 റൗണ്ട് പൂർത്തിയായപ്പോൾ എല്ലാ ഘട്ടങ്ങളിലും മേൽക്കൈ സിദ്ദിഖിനായിരുന്നു. ഇതുവരെ 76,978 വോട്ടുകൾ നേടിയ സിദ്ദിഖിനെതിരെ പി.കെ. അനിൽ കുമാർ 40,933 വോട്ടുകളും പ്രശാന്ത് മലവയൽ 15,639 വോട്ടുകളും നേടി. […]
Read more

വടകരയിൽ കെ.കെ. രമ മുന്നിൽ; വികാരഭരിത പ്രതികരണവുമായി രംഗത്ത്

വടകര: തിരഞ്ഞെടുപ്പ് ഫലം വിജയത്തിലേക്ക് നീങ്ങുന്നതിനിടെ ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമ വികാരഭരിത പ്രതികരണവുമായി രംഗത്ത്. ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ചാണ് പ്രതികരണം ഉണ്ടായത്. ഭൂരിപക്ഷം പതിനായിരത്തോട് അടുക്കുമ്പോഴാണ് കെ.കെ. രമ പ്രതികരിച്ചത്. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വം നീതിയിലേക്ക് നയിക്കുമെന്ന് പറഞ്ഞ കെ.കെ. രമ, ഫേസ്ബുക്കിലൂടെയും വികാരപൂർണ്ണമായ കുറിപ്പ് പങ്കുവെച്ചു. വോട്ടെണ്ണലിന് മുമ്പ് തന്നെ വടകരയിൽ ചന്ദ്രശേഖരന്റെ രക്തത്തിന് നീതി ലഭ്യമാക്കുമെന്ന് അവർ വ്യക്തമാക്കിയിരുന്നു. “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ.. ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് […]
Read more
Advertisement
WhiteswanTV Footer