അഹമ്മദാബാദ്: പരാഗിന് പിന്നാലെ പഞ്ചാബ് കിംഗ്സ് താരം യുസ്‌വേന്ദ്ര ചഹലും വിവാദത്തിൽ. വിമാനത്തിനുള്ളിൽ വെച്ച് പഞ്ചാബ് കിംഗ്സ് താരങ്ങള്‍ക്കൊപ്പമിരുന്ന് ചാഹല്‍ വാപ്പിംഗ് ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനായി ഹൈദരാബാദിലേക്കുള്ള വിമാന യാത്രയ്ക്കിടെയാണ് വിവാദ സംഭവം എന്നാണ് റിപ്പോര്‍ട്ട്.
പഞ്ചാബ് കിംഗ്സിലെ സഹതാരമായ അർഷ്ദീപ് സിംഗ് തന്‍റെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വ്ളോഗിലൂടെയാണ് ചാഹല്‍ വിമാനത്തില്‍ വെച്ച് ഇ സിഗരറ്റ് വലിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. താരം വാപ്പിംഗ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ വീഡിയോയുടെ ആ ഭാഗം എഡിറ്റ് ചെയ്ത് മാറ്റിയതായും ആരാധകർ ആരോപിക്കുന്നു. ഐപിഎൽ 2026 സീസണിലെ രണ്ടാമത്തെ വാപ്പിംഗ് വിവാദമാണിത്. നേരത്തെ രാജസ്ഥാൻ റോയൽസ് താരം റിയാൻ പരാഗ് ഡ്രസ്സിംഗ് റൂമിൽ വാപ്പിംഗ് നടത്തിയത് വലിയ വിവാദമായിരുന്നു. പഞ്ചാബ് കിങ്‌സ് ഫ്രാഞ്ചൈസിയോ ചഹലോ ഇതുവരെ ഇതിനോട് പ്രതികരിച്ചിട്ടില്ല.






