സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മാങ്കൂട്ടത്തിലിന് പകരം പിഷാരടി? തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കാന്‍ കോണ്‍ഗ്രസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

2021ലെ തെരഞ്ഞെടുപ്പ് കാലം ആരും മറന്ന് കാണില്ല. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിട്ടുനിന്ന മെട്രോമാന്‍ ഇ. ശ്രീധരനെ അവസാനലാപ്പില്‍ മറികടന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ സീറ്റ് നിലനിര്‍ത്തിയത് ആ തെരഞ്ഞെടുപ്പിലെ ആവേശകരമായ ജയങ്ങളിലൊന്നായിരുന്നു. പിന്നീട് ഷാഫി പോയി രാഹുല്‍ മാങ്കൂട്ടം വന്നപ്പോഴും ജയിച്ച പാലക്കാട് പിടിക്കാന്‍ ഇത്തവണ കോണ്‍ഗ്രസ് ആരെയെറക്കുമെന്നത് ഏവരും ഉറ്റുനോക്കിയിരുന്ന തീരുമാനമാണ്.

ജയസാധ്യത പരിഗണിച്ച് സിറ്റിങ് എംഎല്‍എമാരെയെല്ലാം മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. പാലക്കാട്ടെ സിറ്റിങ് എംഎല്‍എയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ബലാത്സംഗക്കേസിന് പിന്നാലെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതോടെയാണ് മണ്ഡലത്തില്‍ യുഡിഎഫ് ജയം ആവര്‍ത്തിക്കാന്‍ നേതൃത്വം കരുത്തനായ ഒരു സ്ഥാനാര്‍ഥിയെ തേടിയിരുന്നത്. തൃപ്പൂണിത്തുറയില്‍ കെ ബാബു ഇത്തവണ മത്സരിക്കാനില്ലെന്ന് അറിയിച്ചതോടെ ആ മണ്ഡലത്തില്‍ നിര്‍ത്താന്‍ കണ്ടുവെച്ചിരുന്ന സിനിമാ താരം രമേഷ് പിഷാരടിയെ പാലക്കാട് നിലനിര്‍ത്താനെത്തുന്ന കരുത്തനായി കോണ്‍ഗ്രസ് അവതരിപ്പിക്കുകയാണ്!

ഏറെക്കാലമായി യുഡിഎഫിനൊപ്പം സഞ്ചരിക്കുന്ന മണ്ഡലമാണ് പാലക്കാടെങ്കിലും മൂന്ന് മുന്നണികള്‍ക്കും, പ്രത്യേകിച്ച് ബിജെപിക്കും മോശമല്ലാത്ത സാന്നിധ്യമുണ്ടിവിടെ. 2016ല്‍ നാല്‍പതിനായിരത്തോളം വോട്ട് നേടി ശോഭ സുരേന്ദ്രനും 2021ല്‍ അമ്പതിനായിരത്തോളം വോട്ട് നേടിയ മെട്രോമാനും രണ്ടാമതതെത്തിയ പാലക്കാട് ഒന്നാഞ്ഞ് ശ്രമിച്ചാല്‍ ഇങ്ങോട്ട് പോരും എന്ന കണക്കുകൂട്ടലില്‍ ബിജെപി ഇരിക്കുമ്പോഴാണ് എതിരാളിയായി പിഷാരടി വരുന്നത്. ഒരുപക്ഷേ ഞെട്ടിയത് ബിജെപി മാത്രമാവില്ല, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടിയാകും.

🔒 Premium Content

Please sign in to continue reading.

Sign In / Register
Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.