ബൊഗോട്ട: കൊളംബിയയിലെ തെക്കൻ ആമസോൺ മേഖലയിൽ സൈനിക വിമാനം തകർന്നുവീണതായി റിപ്പോർട്ട്. പ്യൂർട്ടോ ലെഗുയിസാമോയിൽ നിന്ന് പറന്നുയർന്ന ‘ഹെർക്കുലീസ് സി-130’ വിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിൽ ഏകദേശം 110 സൈനികർ ഉണ്ടായിരുന്നതായിയാണ് വിവരം. അപകടത്തിൽ 80ഓളം പേർ കൊല്ലപ്പെട്ടെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ മരണസംഖ്യയും മറ്റ് വിവരങ്ങളും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് അപകടം സംഭവിച്ചതെന്ന് പ്രതിരോധ മന്ത്രി പെഡ്രോ സാഞ്ചസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമാനം തകർന്നുവീണ സ്ഥലത്തെ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി അന്വേഷണം തുടരുകയാണ്.






