കൊച്ചി: വിവാദമായ പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുമായി കോൺഗ്രസ് നേതാവ് കെ. ബാബു. ഒരു യുവ എംപിയുടെ ശുപാർശയെ തുടർന്നാണ് നിയമനം നടന്നതെന്ന് കെ. ബാബു വ്യക്തമാക്കി.
യുവ എംപിയാണ് മുഖ്യമന്ത്രിക്ക് ശുപാർശ നൽകിയതെന്നും, എന്നാൽ അത് ഹൈബി ഈഡനോ ഷാഫി പറമ്പിലോ അല്ലെന്നും കെ. ബാബു പറഞ്ഞു. പ്ലീഡർ നിയമനത്തിൽ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്താനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ കാര്യങ്ങളിലും രാഷ്ട്രീയ പരിഗണന മാത്രം നോക്കാൻ കഴിയില്ലെന്നും നിയമനങ്ങളിൽ യോഗ്യതയ്ക്കും പ്രാധാന്യം നൽകേണ്ടതുണ്ടെന്നും കെ. ബാബു കൂട്ടിച്ചേർത്തു. വിവാദ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവിന്റെ പ്രതികരണം രാഷ്ട്രീയ രംഗത്ത് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.




