പാലക്കാട്: പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.ആർ.എസ്.എസ് നേതൃത്വം നൽകുന്ന വ്യാസ വിദ്യാപീഠ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി രുദ്രാ രാജേഷാണ് മരിച്ചത്. കല്ലേക്കാട് വ്യസവിദ്യാപീഠത്തിലെ ഹോസ്റ്റലിലാണ് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.സീനിയർ വിദ്യാർത്ഥിനികളുടെ റാഗിങ്ങിനെ തുടർന്നാണ് ആത്മഹത്യയെന്ന് പിതാവും ബന്ധുക്കളും ആരോപിച്ചു.വാർഡനോട് പരാതിപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്ന് മരിക്കുന്നതിന് മുമ്പ് വിദ്യാർത്ഥിനി പറഞ്ഞതായി ബന്ധുക്കൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി.ഹോസ്റ്റലിൽ താമസം ആരംഭിച്ചത് മുതൽ മുതിർന്ന വിദ്യാർഥികൾ രുദ്രയെ മർദിക്കാറുണ്ടെന്നും സഹിക്കാനാവാതെ ആന്മഹത്യ ചെയ്യുകയായിരുന്നുവെന്നുമാണ് പിതാവിന്റെ ആരോപണം.
റാഗിങ്ങിനെക്കുറിച്ച് പല തവണ ഹോസ്റ്റർ വാർഡനെ രുദ്ര അറിയിച്ചിരുന്നു. പക്ഷെ നടപടി എടുത്തിരുന്നില്ല. ഇക്കാര്യം ആത്മഹത്യയ്ക്ക് മുമ്പ് ഫോണിൽ രുദ്ര അറിയിച്ചിട്ടുണ്ടെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. ആരോപണം സ്കൂൾ അധികൃതർ തള്ളി. റാഗിങ്ങിനെ പറ്റി ഒരു പരാതിയും ലഭിച്ചിരുന്നില്ലെന്നും ആത്മഹത്യക്ക് കാരണം കുടുംബപ്രശ്നമാകാമെന്നും അധികൃതർ പറഞ്ഞു.സംഭവത്തിൽ പാലക്കാട് നോർത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. മാതാപിതാക്കളുടെയും സ്കൂൾ അധികൃതരുടെയും മൊഴിയെടുത്തു.പാലക്കാട് ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം പൂർത്തിയായി. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്ന് പോലീസ് അറിയിച്ചു










