തിരുവനന്തപുരം: ആറ്റിങ്ങലില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ആറ്റിങ്ങല്‍ മുദാക്കല്‍ അമുന്തിരത്ത് അളകാപുരിയിൽ ബൈജുവിന്‍റെ മകൻ സിദ്ധാര്‍ഥാണ് ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച ശേഷം ഉറങ്ങാനായിപോയതാണ്. രാവിലെ ഒമ്പത് മണിയായിട്ടും മുകളിലെ നിലയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് വീട്ടുകാർ വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. വീട്ടുകാരുമായുള്ള തര്‍ക്കത്തില്‍ മനംനൊന്താണ് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് ആറ്റിങ്ങൽ പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം നാളെ സംസ്കരിക്കും.

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?
വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അംഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സംഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-









