കണ്ണൂർ: കണ്ണൂർ പയ്യാവൂരിൽ വിദ്യാർത്ഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി. യ്യാവൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയെയാണ് ചാടിയത്. ഗുരുതരമായി പരിക്കേറ്റ കുട്ടി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ പ്രാക്ടിക്കൽ മോഡൽ പരീക്ഷകൾ നടക്കുന്നതിനിടെയാണ് സംഭവം നടന്നത്.
വിദ്യാർത്ഥിനി പഠനത്തിൽ മിടുക്കിയായിരുന്നു എന്നും സ്കൂളിൽ മറ്റ് പ്രശ്നങ്ങളൊന്നും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നതായി ഇതുവരെ വിവരം ലഭിച്ചിട്ടില്ല. ക്രിസ്തുമസ് അവധിക്കുശേഷം കുട്ടികൾ സ്കൂളിലെത്തിയ ആദ്യ ദിവസമായിരുന്നു ഇന്ന്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.










