തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള പ്ലസ് വൺ ആദ്യ അലോട്മെന്റ് ഇന്ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും. അഡ്മിഷൻ വെബ്സൈറ്റായ hscap.kerala.gov.in വഴി വിദ്യാർത്ഥികൾക്ക് അലോട്മെന്റ് വിവരങ്ങൾ പരിശോധിക്കാം. നിങ്ങൾക്ക് അലോട്മെന്റ് ലഭിച്ചു, പക്ഷേ അത് നിങ്ങളുടെ ആദ്യ ഓപ്ഷൻ ആയിരുന്നില്ല, കൂടുതൽ മികച്ച ഓപ്ഷനുകൾക്കായി അടുത്ത അലോട്മെന്റുകളിൽ പരിഗണിക്കപ്പെടാൻ ആഗ്രഹിക്കുന്നുവെങ്കിൽ താത്കാലിക പ്രവേശനം നേടാം.
ഇതിന് അലോട്മെന്റ് ലഭിച്ച സ്കൂളിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. എന്നാൽ പ്രവേശന ഫീസ് അടയ്ക്കേണ്ടതില്ല. താത്കാലിക പ്രവേശനം നേടുന്നവർക്ക് അടുത്ത അലോട്മെന്റുകളിൽ ഉയർന്ന ഓപ്ഷനുകൾ ലഭിക്കാനുള്ള സാധ്യതയുണ്ട്. താത്കാലിക പ്രവേശനം നേടിയ ശേഷം അടുത്ത ഘട്ടങ്ങളിൽ അലോട്മെന്റ് ലഭിച്ചില്ലെങ്കിൽ, ഈ സ്കൂളിൽ തന്നെ പ്രവേശനം സ്ഥിരീകരിക്കേണ്ടി വരും. ഒരു തവണ താത്കാലിക പ്രവേശനം നേടിയാൽ പിന്നീട് ആപ്ലിക്കേഷനിൽ തിരുത്തലുകൾ വരുത്താൻ സാധിക്കില്ലെന്നതും പ്രത്യേകം ഓർക്കണം.






