കോൺഗ്രസിന് ഏറ്റവും അധികം സ്വാധീനമുള്ള ജില്ലയാണ് എറണാകുളം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പല കോൺഗ്രസ് കോട്ടകളും കടപുഴകിയപ്പോഴും എറണാകുളം അവർക്കൊപ്പം തന്നെ നിലകൊള്ളുകയായിരുന്നു. ആകെയുള്ള 14 സീറ്റുകളിൽ 9 ഇടങ്ങളിലും യുഡിഎഫിന് വലിയതോതിലുള്ള വിജയം നേടുവാൻ കഴിഞ്ഞിരുന്നു. മറ്റു മണ്ഡലങ്ങളിൽ പരാജയപ്പെട്ടതും സ്ഥാനാർത്ഥിനിർണയവും മറ്റ് സാഹചര്യങ്ങളും കൊണ്ടും ആയിരുന്നു.
പൊതുവേ ഏതു തെരഞ്ഞെടുപ്പിലും കോൺഗ്രസ് അവരുടെ സേഫായ ഇടമായി എറണാകുളത്തെ കാണാറുണ്ട്. ഏറെക്കുറെ തെരഞ്ഞെടുപ്പ് ഫലം വരുമ്പോൾ അത്തരത്തിൽ തന്നെ പ്രതിഫലനം ഉണ്ടാകാറുമുണ്ട്. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കോൺഗ്രസിന്റെ കോട്ടയായ എറണാകുളത്ത് ചെങ്കൊടി പാറിപ്പിക്കുവാൻ സിപിഎമ്മിന് കഴിഞ്ഞിട്ടില്ല. പാർട്ടിയിലെ തന്നെ പല താപ്പാനകളെ രംഗത്തിറക്കിയിട്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യതയുള്ള പൊതു സ്ഥാനാർത്ഥികളെ നിർത്തിയിട്ടും അതൊന്നും ഗുണം കണ്ടതേയില്ല.






