ന്യൂഡൽഹി : അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് തിരിച്ച എയർ ഇന്ത്യ 171 വിമാനം പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിൽ തകർന്നുവീണ് 265 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു . അപകടത്തിൽ സമീപത്തുള്ള കെട്ടിടത്തിന് വൻ നാശനഷ്ട്ടങ്ങൾ സംഭവിച്ചിരുന്നു.കൂടാതെ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന മൂന്ന് എംബിബിഎസ് വിദ്യാർത്ഥികളുടെ മരണം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സ്ഥിതിക്കരിച്ചിരുന്നു.
സംഭവത്തെ തുടർന്ന് 45 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് . അതേസമയം സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ദുഃഖം രേഖപ്പെടുത്തി എത്തിയിരുന്നു. കൂടാതെ , അപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബങ്ങൾക്ക് ടാറ്റ ഗ്രൂപ്പ് ഒരു കോടി രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു.






