കണ്ണൂർ: പോക്സോ കേസിൽ അറസ്റ്റിലായ വൈദികനെ കോടതി റിമാൻഡ് ചെയ്തു. കണ്ണൂർ ചുങ്കക്കുന്ന് ഫാത്തിമ മാതാ പള്ളിയിലെ മുൻ അസിസ്റ്റന്റ് വികാരി ഫാദർ അഖിൽ ജോഷിയെയാണ് കേളകം പോലീസ് അറസ്റ്റ് ചെയ്തത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി കേസിൽ ആരോപിക്കുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കണ്ടെത്തി പിടികൂടിയ ശേഷം കോടതിയിൽ ഹാജരാക്കിയതോടെയാണ് റിമാൻഡ് ചെയ്തത്.




