സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

15കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി; പ്രതിക്ക് ഇരട്ട ജീവപര്യന്തം വിധിച്ച് പോക്‌സോ കോടതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: 15 വയസ്സുകാരിയെ താമസ സ്ഥലത്തെത്തിച്ച് ലൈംഗികാതിക്രമം നടത്തി ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തവും 43 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ച് പോക്‌സോ കോടതി. എഴുവന്തല സ്വദേശി മണികണ്ഠനെയാണ് പട്ടാമ്പി പോക്‌സോ കോടതിയുടെ ചാര്‍ജ് ഉള്ള പാലക്കാട് പോക്‌സോ കോടതി ജഡ്ജി സഞ്ജു ശിക്ഷിച്ചത്.

ജീവപര്യന്തം ശിക്ഷക്ക് പുറമെ പ്രതിക്ക് 4 ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ജീവപര്യന്തം ശിക്ഷ അനുഭവിക്കണമെന്നാണ് ശിക്ഷാ വിധിയിലെ വ്യവസ്ഥ. പിഴ ഒടുക്കിയില്ലെങ്കില്‍ 3 വര്‍ഷം അധിക കഠിനതടവും പ്രതി അനുഭവിക്കണമെന്നും കോടതി വിധിച്ചു.

പിഴ സംഖ്യ ഇരയായ പെണ്‍കുട്ടിക്കു നല്‍കാനും ഇതു അധിക തുക അതിജീവിതക്ക് നല്‍കാനും കോടതി വിധിച്ചു. ചേര്‍പ്പുളശ്ശേരി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. കേസില്‍ 20 സാക്ഷികളെയാണ് കോടതിയില്‍ വിസ്തരിച്ചത്.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.