തൃശ്ശൂർ: എരുമപ്പെട്ടിയിൽ യുവാക്കൾ ഓടിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് റോഡരുകിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിലും ഇലക്ട്രിക് പോസ്റ്റിലും ഇടിച്ച് തകർന്നു. അപകടത്തിന് ശേഷം കാർ നിർത്താതെ ഓടിച്ചുപോയ യുവാക്കളെ പോലീസ് പിന്തുടർന്ന് പിടികൂടി.
സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് യുവാക്കളെയും പോലീസ് ഓടിച്ചേർന്നു പിടികൂടുകയായിരുന്നു. ഇവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്. എരുമപ്പെട്ടി സർക്കാർ ആശുപത്രിക്ക് സമീപമുള്ള പെട്രോൾ പമ്പിന് മുന്നിലാണ് അപകടം നടന്നത്. അപകടത്തിൽ ആളപായമില്ല. അമിതവേഗതയാണ് അപകടകാരണമെന്ന പ്രാഥമിക നിഗമനത്തിൽ പോലീസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.



