സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

‘പോലീസ് ഡേ’; ട്രയിലർ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഒരു ക്രൈം ഇന്‍വസ്റ്റിഗേഷന്‍ ചിത്രത്തിന്റെ എല്ലാഘടകങ്ങളും കോര്‍ത്തിണക്കി ‘പോലീസ് ഡേ’ ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലര്‍ പുറത്ത്. ജൂണ്‍ ആറിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതിന്റെ മുന്നോടിയായിട്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തുവിട്ടിരിക്കുന്നത്.

സന്തോഷ് മോഹന്‍ പാലോടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ടിനി ടോം ആണ് ചിത്രത്തിലെ നായകൻ. ടിനി ടോം ഇതുവരെ അവതരിപ്പിക്കാത്ത വേഷമാണ്‌ ചിത്രത്തില്‍ കൈകാര്യംചെയ്യുന്നത്. നര്‍മ സ്വഭാവമുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ചു പോന്നിരുന്ന ടിനി ടോം മികച്ച ഒരു പോലീസ് കഥാപത്രത്തിലൂടെ തന്റെ ഇമേജ് തന്നെ മാറ്റിമറിക്കാന്‍ ഒരുങ്ങുകയാണ്. ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്റെ മരണമാണ് ചിത്രത്തില്‍ ഏറെ ഉദ്വേഗവും സസ്‌പെന്‍സും നല്‍കി അവതരിപ്പിക്കുന്നത്.

സദാനന്ദ സിനിമയുടെ ബാനറില്‍ സജു വൈദ്യര്‍, ഷാജി മാറഞ്ചല്‍, ലീലാകുമാരി എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഹരീഷ് കണാരന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നന്ദു, അന്‍സിബ, ശ്രീധന്യ തുടങ്ങിയ ഏതാനും പുതുമുഖങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

Tags :

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.