സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഷൈൻ ടോം ചാക്കോയെ അറസ്റ്റ് ചെയ്യാനൊരുങ്ങി പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി : ലഹരി കേസിൽ പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച നടൻ ഷൈൻ ടോം ചാക്കോയുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. എൻഡിപിഎസ് ആക്ടിലെ വകുപ്പ് 29 പ്രകാരം കേസെടുക്കാനാണ് സാധ്യത . അന്വേഷണം സംഘം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷമായിരിക്കും ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുക. അതേസമയം താൻ രാസലഹരി ഉപയോഗിക്കാറില്ലെന്നാണ് ഷൈൻ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരിക്കുന്നത് .

അതേസമയം ഡാൻസാഫ് സംഘത്തെ കണ്ട് ഗുണ്ടകൾ എന്ന് തെറ്റുദ്ധരിച്ചതാണെന്നും , പോയത് തമിഴ് നാട്ടിലേക്കാണെന്നും ചോദ്യം ചെയ്യലിനിടെ ഷൈൻ പറഞ്ഞു. പൊലീസിനെ കബളിപ്പിക്കാൻ ഉദ്ദേശമില്ലായിരുന്നുവെന്നും ഷൈൻ പൊലീസിൽ മൊഴി നൽകി. ഷൈനിന്റെ ഫോണും പോലീസ് പരിശോധിക്കുന്നുണ്ട്‌. വാട്സ്ആപ്പ് ചാറ്റുകളും ,കോളുകളും , ഗൂഗിൾ പേ ഇടപാടുകളും പൊലീസ് പരിശോധിച്ച് വരുകയാണ് . എൻഡിപിഎസ് ആക്ടിലെ വകുപ്പ് 29 നെ കൂടാതെ ഭാരതീയ ന്യായ സംഹിതയിലെ അമ്പത്തിയാറാം വകുപ്പും പൊലീസ് ചേർക്കാനിടയുണ്ടെന്നാണ് വിവരം.

Tags :

Greeshma Celine Benny

Recent News

Advertisement