സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

കൊടി സുനിയുടെ പരസ്യ മദ്യപാനത്തില്‍ കേസെടുത്ത് പൊലീസ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കണ്ണൂര്‍: പൊതുസ്ഥലത്തെ പരസ്യ മദ്യപാനത്തില്‍ കൊടി സുനിക്കും സംഘത്തിനുമെതിരെ കേസെടുത്ത് പൊലീസ്. ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊടി സുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവര്‍ക്കും സുഹൃത്തുക്കള്‍ക്കുമെതിരെയാണ് ഇന്നലെ രാത്രി 11.15ന് തലശ്ശേരി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. തെളിവില്ലാത്തതിനാല്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന നിലപാടിലായിരുന്ന പൊലീസ്, ഒടുവില്‍ സ്വമേധയാ കേസ് റജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

തലശ്ശേരി അസിസ്റ്റന്റ് സൂപ്രണ്ട് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളും പരിശോധിച്ചാണ് അബ്കാരി നിയമപ്രകാരം സ്വമേധയാ കേസെടുത്തതെന്ന് തലശ്ശേരി പൊലീസ് എഫ്‌ഐആറില്‍ പറയുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിഞ്ഞുവരുന്ന സുനില്‍ കുമാര്‍, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരെ വിചാരണയ്ക്കായി ജൂണ്‍ 17ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും തലശ്ശേരി കോടതിയില്‍ ഹാജരാക്കി. കോടതി നടപടികള്‍ക്കു ശേഷം തിരിച്ചുപോകവെ വൈകുന്നേരം 4 മണിയോടെ കോടതിക്കു സമീപത്തുള്ള വിക്ടോറിയ ഹോട്ടലില്‍ എത്തി. പൊലീസുകാരുടെ നിരീക്ഷണത്തില്‍ നിന്നും മാറി പൊതുസ്ഥലമായ ഹോട്ടലിന്റെ കാര്‍ പാര്‍ക്കിങ് ഏരിയയില്‍ വച്ച് സുഹൃത്തുക്കളോടൊപ്പം പരസ്യമായി മദ്യപിക്കുകയായിരുന്നു. ഇക്കാര്യം സിസിടിവി ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായെന്നും എഎഫ്‌ഐആറില്‍ പറയുന്നു. തലശ്ശേരി പൊലീസ് എസ്‌ഐ പി.ഷമീല്‍ ആണ് കേസ് റജിസ്റ്റര്‍ ചെയ്തത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍ കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കാനാകില്ലെ എന്ന നിലപാടിലായിരുന്നു പൊലീസ്. സിസിടിവി ദൃശ്യത്തില്‍ നിന്ന്, കുടിച്ചത് മദ്യമാണെന്ന് തെളിയിക്കാന്‍ സാധിക്കില്ലെന്നും കോടതിയില്‍ പോയാല്‍ കേസ് തള്ളിപ്പോകുമെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. എന്നാല്‍ അതേ പൊലീസ് തന്നെ ഇപ്പോള്‍, കുടിച്ചത് മദ്യമാണെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായതായി എഎഫ്‌ഐആറില്‍ പറയുന്നു.

Tags :

GREESHMA JOSHI

ഗ്രീഷ്മ . ജോഷി സ്വദേശം- വയനാട് 2025- ഏപ്രില്‍ 1 മുതല്‍ വൈറ്റ്‌സ്വാന്‍ ടിവിയുടെ ഭാഗമാണ്. നിലവില്‍ അസിസ്റ്റന്റ് ന്യൂസ് എഡിറ്റര്‍. 2013 ല്‍ മാധ്യമ പ്രവര്‍ത്തനം ആരംഭിച്ചു. ടിവി ന്യൂ എന്ന സ്ഥാപനത്തില്‍ ജേര്‍ണലിസ്റ്റ് ട്രൈയനി. പിന്നീട് 2020 ല്‍ ഏപ്രില്‍മാന്‍ ടിവി എന്ന ഓണ്‍ലൈന്‍സ്ഥാപനത്തില്‍ സബ്ബ് എഡിറ്റര്‍. 2025 ഒക്ടോബര്‍ മുതല്‍ കനേഡിയന്‍ ഓണ്‍ലൈന്‍ ചാനലായ എംസി ന്യൂസ് കാനഡയില്‍ സബ്ബ് എഡിറ്റര്‍. വിദ്യാഭ്യാസ യോഗ്യത: എം എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റി ബി എ മാസ്‌കമ്മ്യൂണിക്കേഷന്‍ ആന്റ് ജേര്‍ണലിസം- പഴശ്ശിരാജ കോളേജ് പുല്‍പ്പള്ളി- വയനാട് സിനിമ, ഇന്റര്‍നാഷ്ണല്‍, വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. സിനിമയുമായി ബന്ധപ്പെട്ട ഇന്റര്‍വ്യുകളും ചര്‍ച്ചകളും ചെയ്യുന്നു. വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍:greeshmajoshi3@gmail.com

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.