സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഡ്രൈവറുടെ മുഖത്തടിച്ച സംഭവം; പൊലീസുകാരന് സസ്പെന്‍ഷന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ ഡ്രൈവറുടെ മുഖത്തടിച്ച സംഭവത്തിൽ പൊലീസുകാരനെതിരെ കൂടുതൽ നടപടി സ്വീകരിച്ചു. സംഭവത്തില്‍ നൗഷാദ് എന്ന പൊലീസുദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. വാഹന പരിശോധനയ്ക്കിടെ ഇയാൾ ഡ്രൈവറുടെ മുഖത്തടിക്കുകയായിരുന്നു. അടിയേറ്റ ജാഫര്‍ എന്നയാൾ എസ്പിക്ക് നേരിട്ട് പരാതി നല്‍കിയതോടെയാണ് നടപടി.

പൊലീസുദ്യോഗസ്ഥന്‍ യുവാവിന്‍റെ മുഖത്തടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവത്തിന് ശേഷം വെള്ളിയാഴ്ച ജാഫറിനെ സ്റ്റേഷനിലെത്തിച്ച് പരാതിയില്ലെന്ന് എഴുതി വാങ്ങുകയും ചെയ്തു. പൊതുമധ്യത്തില്‍ അപമര്യദമായി പെരുമാറി, യുവാവില്‍ നിന്ന് പരാതി ഇല്ലെന്ന് എഴുതി വാങ്ങിയത് അധികാര ദുര്‍വിനിയോഗമാണ്, സേനയ്ക്ക് അവമതിപ്പുണ്ടാക്കി എന്നീ കാര്യങ്ങളുടെ പശ്ചാത്തലത്തിലാണ് നൗഷാദിനെ സസ്പെന്‍റ് ചെയ്തത്.

Tags :

Recent News

Advertisement