ടെലിവിഷനിലും ലൈവ് സ്റ്റേജ് പരിപാടികളിലുമൊക്കെ മലയാളികൾക്ക് ഏറെ പരിചിതമായ മുഖങ്ങളാണ് ധർമജനും പിഷാരടിയും. ഇപ്പോഴിതാ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന തന്റെ സുഹൃത്തിന് ഉപദേശവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ധർമജൻ. ഇത്തിരി പൈസ മുടക്കൊക്കെ ഉണ്ടാവും, പൈസയൊക്കെ കരുതി വച്ചോ എന്നതായിരുന്നു ആദ്യത്തെ ഉപദേശം. നല്ല അറിവുള്ള ആളാണ്. അത്യാവശ്യം വിദ്യാഭ്യാസാം ഉണ്ട്, രാഷ്ട്രീയത്തിൽ അവന്‍ എന്തൊക്കെയാണെന്ന് അറിയില്ല. നന്നായിട്ട് പഠിക്കണം കോമഡിയല്ല രാഷ്ട്രീയം, ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെല്ലണമെന്നും ധർമജൻ.
കോൺഗ്രസ് കുടുംബത്തിൽ നിന്നും വന്ന ധർമജൻ 2021 ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാലുശ്ശേരിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് സിപിഎം നേതാവായ തോമസ് ഐസക്കും ട്വന്‍റി 20 യുട തൃക്കാക്കര സ്ഥാനാര്‍ഥി അഖില്‍ മാരാരും ഉയര്‍ത്തിയ വിമർശങ്ങൾക് എതിരെ സുഹൃത്തിനെ പിന്തുണച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.






