കൊച്ചി: രാജ്യത്തെ നമ്പര്‍ വണ്‍ വയര്‍സ് ആന്‍ഡ് കേബിള്‍ കമ്പനിയും അതിവേഗം വളരുന്ന എഫ്എംഇജി ബ്രാന്‍ഡുകളിലൊന്നുമായ പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ഊര്‍ജ്ജക്ഷമതയേറിയതും വിശ്വസനീയവുമായ കൂളിംഗ് സംവിധാനങ്ങള്‍ക്ക് ഏറെ ആവശ്യക്കാരുള്ള കേരള വിപണിയില്‍ എയറോറഷ് ബിഎല്‍ഡിസി സീലിംഗ് ഫാനുകള്‍ പുറത്തിറക്കി. ഗാര്‍ഹിക മേഖലയില്‍ നിന്ന് ഉയര്‍ന്നു വരുന്ന വലിയ തോതിലുള്ള ആവശ്യങ്ങള്‍ പരിഗണിച്ച് അത്യാധുനികമായ ഊര്‍ജ്ജക്ഷമതയേറിയ ഫാനുകള്‍ ആദ്യം അവതരിപ്പിക്കുന്ന പോളിക്യാബിന്‍റെ മുന്‍നിര വിപണികളിലൊന്നാണ് കേരളം.
മാറിമറിയുന്ന കാലാവസ്ഥയും ഊര്‍ജസംരക്ഷണത്തെക്കുറിച്ചുള്ള വര്‍ധിച്ചുവരുന്ന അവബോധവും പരിഗണിക്കുമ്പോള്‍ മികച്ച പ്രകടനവും ഊര്‍ജക്ഷമതയും ഒരുപോലെ ഉറപ്പാക്കുന്ന ഉപകരണങ്ങള്‍ക്കായി ഉപഭോക്താക്കള്‍ താല്പര്യം കാണിക്കുന്ന ഒരു മുന്‍നിര വിപണിയായി കേരളം മാറിയിരിക്കുന്നു.
കൃത്യതയും സൗകര്യവും ഒരുപോലെ മുന്‍നിര്‍ത്തി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പോളിക്യാബ് എയറോറഷില്‍ കാര്യക്ഷമമായ വായു പ്രവാഹത്തിനും ശബ്ദരഹിതവും സുഗമവുമായ പ്രവര്‍ത്തനത്തിനുമായി എയ്റോഡൈനാമിക് അലുമിനിയം ബ്ലേഡുകളാണ് ഉപയോഗിച്ചിരിക്കുന്നത്. ബിഎല്‍ഡിസി സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ 50 ശതമാനം വരെ വൈദ്യുതി ലാഭിക്കുന്നു. അതുകൊണ്ട് ഇത് ദീര്‍ഘനേരത്തെ ഗാര്‍ഹിക ഉപയോഗത്തിന് അനുയോജ്യമാണ്.
മികച്ച ഡിസൈന്‍ ഭംഗി നല്‍കുന്നതിനായി മോട്ടോറില്‍ ആകര്‍ഷകമായ അലങ്കാര റിംഗുകള്‍ നല്‍കിയിട്ടുണ്ട്. സ്വാഭാവിക വായു പ്രവാഹത്തെ അനുഭവവേദ്യമാക്കുന്ന ബ്രീസ് മോഡ്, പെട്ടെന്നുള്ള തണുപ്പിനായി ബൂസ്റ്റ് മോഡ് എന്നിവയുള്‍പ്പെടെ 25 സ്പീഡ് സെറ്റിംഗുകള്‍ ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നു. വിവിധ കാലാവസ്ഥകളില്‍ ഉപയോഗിക്കാന്‍ അനുയോജ്യമായ രീതിയില്‍ ഡ്യുവല്‍-മോഡ് ഫോര്‍വേഡ്, റിവേഴ്സ് ഓപ്പറേഷനും ഫാനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അസ്റ്റല്‍ ഐവറി, എര്‍ത്ത് ബ്രൗണ്‍, ക്ലാസിക് ആഷ് ഗ്രേ എന്നിവ ഉള്‍പ്പെടെ എട്ട് നിറഭേദങ്ങളിലും വിവിധ സ്വീപ്പ് സൈസുകളിലും പോളിക്യാബ് എയറോറഷ് ലഭ്യമാണ്. മുറികളുടെ വലുപ്പത്തിനും ഇന്‍റീരിയര്‍ ശൈലികള്‍ക്കും അനുസൃതമായവ തിരഞ്ഞെടുക്കാന്‍ ഇത് ഉപഭോക്താക്കളെ സഹായിക്കുന്നു.
പ്രവര്‍ത്തനക്ഷമത, വിശ്വസനീയത, ഊര്‍ജക്ഷമത എന്നിവ ഒത്തുചേരുന്ന സേവനങ്ങള്‍ നല്‍കുന്നതിനാണ് എപ്പോഴും മുന്‍ഗണന നല്‍കുന്നത്. ആധുനിക ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ പ്രത്യേകിച്ച് കാര്യക്ഷമമായ കൂളിംഗ് അനിവാര്യമായ കേരളം പോലുള്ള വിപണികളുടെ ആവശ്യങ്ങള്‍ പരിഗണിച്ചാണ് എയറോറഷ് അവതരിപ്പിച്ചിരിക്കുന്നത്. കുറഞ്ഞ വൈദ്യുതി ഉപയോഗത്തിലൂടെ ഉയര്‍ന്ന വായു പ്രവാഹം ഉറപ്പാക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ഈ ഫാനുകള്‍ കൂടുതല്‍ മികച്ചതും സുസ്ഥിരവുമായ ജീവിതശൈലി തിരഞ്ഞെടുക്കാന്‍ കുടുംബങ്ങളെ സഹായിക്കുന്നു. നൂതനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ ഉല്‍പ്പന്നങ്ങളിലൂടെ എഫ്എംഇജി വിഭാഗം കൂടുതല്‍ വിപുലീകരിക്കുന്നതിലേക്കുള്ള സുപ്രധാന ചുവടുവെപ്പാണിതെന്ന് പോളിക്യാബ് ഇന്ത്യ ലിമിറ്റഡ് ബി2സി സിഇഒ ഇഷ്വിന്‍ദര്‍ സിംഗ് ഖുറാന പറഞ്ഞു.





