എറണാകുളം: ആലുവ തിരുവാങ്കുളത്ത് നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് നീണ്ട 8 മണിക്കൂറുകൾക്ക് ശേഷം. മറ്റക്കുഴി സ്വദേശി കല്യാണിയെയാണ് ഇന്നലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും ഫയർ ഫോഴ്സും നാട്ടുകാരും സ്കൂബ ഡൈവിങും സംഘവും രാത്രി വൈകിയും നടത്തിയ തെരച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ഒന്പത് മണിക്ക് തുടങ്ങിയ തിരച്ചിൽ രാത്രി 2.20 ഓടെയാണ് അവസാനിച്ചത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കും മാറ്റി. പുഴയിലെറിഞ്ഞുവെന്ന് അമ്മയുടെ മൊഴി നൽകിയതോടെപൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.






