കുവൈത്ത് സിറ്റി: ഹജ്ജ് തീർത്ഥാടനത്തിന് ആവശ്യമായ നടപടികളും ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ഇസ്ലാമിക കാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം സംഭവിച്ച പ്രശ്നങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും ഈ വർഷത്തെ ഹജ്ജ് സീസൺ മികച്ചതാക്കാനുളള ഒരുക്കങ്ങൾ പൂർത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
കുവൈത്തിൽ നിന്നുള്ള തീർത്ഥാടകർക്ക് സൗദി അറേബ്യയിലേക്ക് ഹജ്ജിന് പോകാനുള്ള തീർത്ഥാടകരുടെ ആദ്യ സംഘം അടുത്ത വെള്ളിയാഴ്ച രാവിലെയും, ഏറ്റവും കൂടുതൽ തീർത്ഥാടകരുള്ള വിമാനം ഞായറാഴ്ചയും പുറപ്പെടും. ഇന്നലെ 2400ൽ അധികം നുസുക് കാർഡുകൾ തീർത്ഥാടകർക്കായി സജീവമാക്കിയിട്ടുണ്ടെന്നും അധികൃതർ കൂട്ടിച്ചേർത്തു.






