Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താരം തെളിയും മുമ്പേ കരിന്തിരി! ട്വന്റി20 പിടിച്ച പുലിവാല്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കേരള നിയമസഭാ തിരഞ്ഞെടുപ്പിന് കര്‍ട്ടന്‍ ഉയരും മുന്‍പേ ട്വന്റി20 ക്യാമ്പില്‍ വന്‍ ട്വിസ്റ്റ്! സിനിമ താരങ്ങളെ അണിനിരത്തി വോട്ടര്‍മാരെ ഞെട്ടിക്കാന്‍ ഇറങ്ങിയ കിഴക്കമ്പലം കൂട്ടായ്മയ്ക്കും ബിജെപി സഖ്യത്തിനും തുടക്കത്തിലേ പിഴച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ സ്ഥാനാര്‍ത്ഥി പട്ടികകള്‍ പുറത്ത് വന്നതില്‍ ശ്രദ്ധ പിടിച്ചുപറ്റിയ ഒന്നായിരുന്നു ട്വന്റി20യുടെ സ്ഥാനാര്‍ത്ഥി പട്ടിക.

കോണ്‍ഗ്രസും കെ സുധാകരനുമെല്ലാം ഹോട് ടോപിക്കായി നില്‍ക്കുമ്പോഴും ശ്രദ്ധ പിടിച്ചുപറ്റാന്‍ ട്വന്റി20ക്ക് കഴിഞ്ഞത് സിനിമാതാരങ്ങളെ കുത്തിനിറച്ചു കൊണ്ടുള്ള അവരുടെ സ്ഥാനാര്‍ത്ഥി പട്ടിക കൊണ്ടായിരുന്നു. താരനിബിഢം ട്വന്റി 20 എന്നെല്ലാം കേരളത്തിലെ മാധ്യമങ്ങള്‍ വര്‍ണച്ചപ്പോള്‍ രാഷ്ട്രീയവുമായി യാതൊരു ബന്ധവുമില്ലാത്ത താരങ്ങളെ പ്രധാന മണ്ഡലങ്ങളില്‍ നിര്‍ത്തുന്നതില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നു. ഇപ്പോഴിതാ കേരളം അത്ര കണ്ട് പരിചിതമല്ലാത്ത ട്വിസ്റ്റാണ് ട്വന്റി20 നേരിടുന്നത്.

പ്രഖ്യാപിച്ച് രണ്ടാം ദിവസമായപ്പോഴേക്കും രണ്ട് താരങ്ങളെ മാറ്റേണ്ട അവസ്ഥയിലാണ് ട്വന്റി20. പെരുമ്പാവൂരില്‍ നിന്ന് ലക്ഷ്മിപ്രിയയേയും ഏറ്റുമാനൂരില്‍ നിന്ന് വീണ നായരേയും മാറ്റി പുതിയ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തേണ്ട അവസ്ഥ. കാരണം രണ്ട് പേര്‍ക്കും ഇത്തവണ വോട്ടില്ല എന്നത് തന്നെ. വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന നിയമപരമായ നൂലാമാലയാണ് ഇരുവര്‍ക്കും പണി കൊടുത്തത്.

പെരുമ്പാവൂരില്‍ ലക്ഷ്മിപ്രിയയുടെ പേര് വോട്ടര്‍ പട്ടികയില്‍ ഇല്ലാതെ പ്രതിസന്ധിയിലായി ഇരിക്കുന്നതിനിടെയായിരുന്നു ഇരുട്ടടി പോലെ വീണ നായരുടെ വിഷയവും. ഏറ്റുമാനൂരില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച സിനിമ താരം വീണ നായരുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല. ഇക്കാരണത്താല്‍ ഇരുവര്‍ക്കും മത്സരിക്കാന്‍ കഴിഞ്ഞേക്കില്ല. ഇതോടെ രണ്ടുപേരുടെയും സ്ഥാനാര്‍ഥിത്വത്തില്‍ അനിശ്ചിതത്വം ഉടലെടുത്തു.

അനിശ്ചിതത്വത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ മണ്ഡലത്തിലെ ലക്ഷ്മിപ്രിയയുടെ പ്രചരണത്തിന് വേണ്ടി ഇന്നലെ വൈകിട്ട് നിശ്ചയിച്ചിരുന്ന റോഡ് ഷോ അവസാന നിമിഷം റദ്ദാക്കേണ്ടി വന്നത് നാണക്കേടായി. സ്ഥാനാര്‍ത്ഥി പങ്കെടുക്കാതെ വന്നതോടെ പദയാത്ര നടത്തി തല്‍ക്കാലം തടിതപ്പി. പകരം കോണ്‍ഗ്രസില്‍ നിന്ന് പൊക്കിയ ജിബി പാത്തിക്കലിനെ പെരുമ്പാവൂരില്‍ ബിജെപി നിര്‍ത്തും.

താന്‍ മത്സരിക്കുന്നില്ലെന്ന കാര്യം വീണ നായര്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. വീണയ്ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയില്ലെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ വലിയ ട്രോളുകളാണ് പ്രചരിക്കുന്നത്. കലക്ടറെയും ഡെപ്യൂട്ടി കലക്ടറെയും ഇലക്ഷന്‍ കമ്മീഷന്‍ ഉദ്യോഗസ്ഥരെയും കണ്ട് എല്ലാ സാധ്യതകളും പരിശോധിച്ചിരുന്നു. അവര്‍ക്ക് പരിമിതികള്‍ ഉണ്ടാകാം. പൊളിറ്റിക്കല്‍ പ്രഷര്‍ ഉണ്ടാകാം. വിഷമവും ഖേദവും ഉണ്ട് എന്നാണ് അവര്‍ പറഞ്ഞത്.

നിര്‍ണായക സാഹചര്യത്തില്‍ ഉടലെടുത്ത പ്രതിസന്ധി പ്രചാരണ പരിപാടികള്‍ക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേര് ചേര്‍ക്കാനാകുമോയെന്ന് തിരക്കിട്ട പരിശോധനയും നടത്തുന്നുണ്ടെങ്കിലും നടക്കാന്‍ സാധ്യതയില്ല എന്ന് തിരിച്ചറിഞ്ഞതോടെ പുതിയ സ്ഥാനാര്‍ത്ഥിക്കായി അവസാന ലാപ്പില്‍ ഓടേണ്ട അവസ്ഥയാണ് ട്വന്റി20ക്കും ബിജെപ്പിക്കും വന്നുചേര്‍ന്നിരിക്കുന്നത്.

സിനിമ താരവും ‘അമ്മ’ സംഘടനയുടെ വൈസ് പ്രസിഡന്റുമായ ലക്ഷ്മിപ്രിയയേയും വീണ നായരേയും അഖില്‍ മാരാറേയുമെല്ലാ്ം വലിയ ആവേശത്തോടെയാണ് ട്വന്റി-20 അവതരിപ്പിച്ചത്. നേരത്തെ ബിജെപി അനുകൂല നിലപാടുകള്‍ പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ള ലക്ഷ്മിപ്രിയ, വികസന രാഷ്ട്രീയത്തോടുള്ള ആഭിമുഖ്യം മുന്‍നിര്‍ത്തിയാണ് ഇത്തവണ ട്വന്റി-20 സ്ഥാനാര്‍ഥിയായത്. പെരുമ്പാവൂര്‍ തന്റെ അയല്‍പക്കമാണെന്നും മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ നേരിട്ടറിയാമെന്നും അവര്‍ മുന്‍പ് വ്യക്തമാക്കിയിരുന്നു. സിനിമാ രംഗത്തെ പ്രമുഖരായ മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവര്‍ തന്റെ പ്രചാരണത്തിന് എത്തുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചിരുന്നു.

ഏറെ കൊട്ടിഘോഷിച്ച് സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളെന്ന നിലയില്‍ കൊണ്ടുവന്ന് ഞെട്ടിക്കാന്‍ നോക്കിയ സിനിമാ താരങ്ങള്‍ ഇത്തരത്തില്‍ അയോഗ്യരാകുമ്പോള്‍ അത് ചെറുതല്ലാത്ത ക്ഷീണവും നാണക്കേടും ട്വന്റി20ക്കും മുന്നണിയെ നയിക്കുന്ന ബിജെപിക്കും നല്‍കുന്നുണ്ട് എന്നതും വസ്തുതയാണ്. ഇനി കൊണ്ടുവരുന്ന പുതിയ സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കാര്യമായ സമയം ലഭിക്കില്ലെന്ന സാങ്കേതിക പ്രശ്‌നവും കൂടി ചേരുമ്പോള്‍ മണ്ഡലങ്ങളിലെ വിജയ സാധ്യതകളേയും ഇത് കാര്യമായി തന്നെ ബാധിക്കും.

Recent News

Advertisement
WhiteswanTV Footer