ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര തീയതിയെ സംബന്ധിച്ച തീരുമാനമെടുക്കാൻ കർദിനാൾമാരുടെ നിർണായക യോഗം വത്തിക്കാനിൽ ചേർന്നു. മൃതദേഹം നാളെ പൊതുദർശനത്തിനായി സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ എത്തിക്കും. സംസ്കാര തീയതിയടക്കമുള്ള കാര്യങ്ങൾ തീരുമാനിക്കുന്നതിനുള്ള കർദിനാൾമാരുടെ യോഗമാണ് വത്തിക്കാനിൽ പുരോഗമിക്കുന്നത്.
പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്നത് വരെ കാമെർലെംഗോ എന്ന പദവിയിലുള്ള കർദിനാളാണ് ചുമതല വഹിക്കുക. നിലവിൽ കർദിനാൾ കെവിൻ ഫാരലാണ് കാമെർലെംഗോ. പോപ്പിന്റെ മരണവിവരം ലോകത്തെ അറിയിച്ച കർദിനാൾ കെവിൻ ഫെരൽ ആകും സംസ്കാര ശ്രൂശ്രൂഷകൾക്ക് നേതൃത്വം നൽകുക. വത്തിക്കാനിൽ ഒൻപത് ദിവസത്തേക്ക് ദുഃഖാചരണമാണ്.






