ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരള സന്ദർശനത്തിന് ഒരുങ്ങുന്നു. മാർച്ച് 6ന് കൊച്ചിയിലെത്തുമെന്നാണ് ലഭിക്കുന്ന വിവരം.
സന്ദർശനത്തിനിടെ എൻഡിഎയുടെ പ്രകടനപത്രിക പുറത്തിറക്കുമെന്നാണ് റിപ്പോർട്ട്. കൂടാതെ, വിവിധ സാമുദായിക നേതാക്കളുമായി കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ടെന്ന് സൂചനകൾ വ്യക്തമാക്കുന്നു.










