തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ ശ്രദ്ധേയമായ മുന്നേറ്റം രേഖപ്പെടുത്തിയതിന്റെ വിജയാഘോഷമായി ഗുരുവായൂരിൽ ബിജെപി പ്രവർത്തകർ വമ്പിച്ച ആഹ്ലാദ പ്രകടനം നടത്തി.
കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ തിരിച്ചറിഞ്ഞ ജനങ്ങളുടെ ശക്തമായ പിന്തുണയാണ് ഈ മുന്നേറ്റത്തിന് പിന്നിലെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. വരും കാലങ്ങളിൽ കൂടുതൽ ശക്തിയായി മുന്നോട്ട് പോകാൻ ഈ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വലിയ ആത്മവിശ്വാസം നൽകിയതായും നേതാക്കൾ പ്രതികരിച്ചു.
ഇന്നലെ വൈകുന്നേരം ഗുരുവായൂർ മമ്മിയൂരിൽ നിന്നും ആരംഭിച്ച പ്രകടന യാത്ര കിഴക്കേ നട ഔട്ടർ റിംഗ് റോഡ് വഴി സഞ്ചരിച്ച് പടിഞ്ഞാറേ നടയിൽ എത്തി സമാപിച്ചു. നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്ത ആഹ്ലാദ പ്രകടനം നഗരത്തിൽ ഉത്സവാന്തരീക്ഷം സൃഷ്ടിച്ചു.






