മുംബൈ: ഇഡിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചതിന് രമേശ് ചെന്നിത്തലയെ മുംബൈയില്‍ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് പ്രസിഡന്റ് അടക്കമുള്ള ഉന്നത സംസ്ഥാന നേതാക്കളും അറസ്റ്റിലായെന്നാണ് റിപ്പോര്‍ട്ട്.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ ഇ ഡി നടപടിക്കെതിരെ രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ മുംബൈയില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് എത്തി പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. രമേശ് ചെന്നിത്തലയെ ദാദര്‍ സ്റ്റേഷനിലേക്ക് മാറ്റി.







