തൃശ്ശൂർ: എഐടിയുസി ചാലക്കുടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് പദ്ധതി സംരക്ഷിയ്ക്കുക എന്നാവശ്യപ്പെട്ടു കൊണ്ട് ചാലക്കുടി ഹെഡ് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും നടത്തി. എഐടിയുസി ജില്ലാ സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ ടി കെ സുധീഷ് ഉദ്ഘാടനം ചെയ്ത ധർണ്ണയിൽ മണ്ഡലം പ്രസിഡൻ്റ് പി എം വിജയൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി ടി ആര് ബാബുരാജ് സ്വാഗതവും വൈസ് പ്രസിഡൻ്റ് കെ എസ് രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു. മണ്ഡലം സെക്രട്ടറി സ എം എസ് ജയചന്ദ്രന് കിസ്സാന്‍സഭ മണ്ഡലം സെക്രട്ടറി ടി വി രാമകൃഷ്ണൻ, സിപിഐ ചാലക്കുടി ലോക്കല്‍ സെക്രട്ടറി അനിൽ കദളിക്കാടൻ,കൊരട്ടി ലോക്കല്‍ സെക്രട്ടറി പി സി സജിത്ത് തുടങ്ങിയവർ അഭിവാദ്യം ചെയ്തു സംസാരിച്ചു.






