കോഴിക്കോട്: നരിക്കുനി ബസ് സ്റ്റാൻഡിലെ യാത്രക്കാരുടെയും വാഹനങ്ങളുടെയും നടുവൊടിച്ച വൻ ഗർത്തങ്ങൾ അടച്ചു തുടങ്ങി, കുഴികൾ രൂപപ്പെട്ടത് മഴ കാരണം ആണെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെട്ടതിന്റെ ഭാഗമായി അതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാം എന്നും അറിയിച്ചിട്ടുണ്ട്.
നരിക്കുനി ബസ് സ്റ്റാൻഡിന്റെ ശോചനീയാവസ്ഥക്കെതിരെ ബസ്റ്റാൻഡ് ഫീ നൽകില്ല എന്ന തീരുമാനത്തിലായിരുന്നു ബസ്സുടമകൾ. പ്രതിഷേധത്തിനൊടുവിൽ ആണ് കുഴികൾ അടയ്ക്കുന്ന പണികൾ തുടങ്ങിയത്. അടുത്ത മഴക്ക് മുൻപ് അഴുക്കുചാലുകൾ ശുചീകരിച്ച് സ്റ്റാൻഡിലേക്ക് വെള്ളം കെട്ടി നിലക്കാത്ത രീതിയിൽ ആക്കണം എന്ന ആവശ്യവും പരിഹരിക്കപെടണമെന്ന് ബസ് തൊഴിലാളികൾ ആവശ്യപ്പെട്ടു.



