മലപ്പുറം : എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജിന് മനുഷ്യരോട് എങ്ങനെയാണ് ഇടപെടേണ്ടതെന്ന് അറിയാം എന്നും നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇ സ്വരാജ് തന്നെ വിജയിക്കുമെന്ന് നിലമ്പൂര്‍ ആയിഷ.അസുഖ ബാധിതയായി നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലായിരുന്ന ആയിഷയെ സ്വരാജ് കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു . ഇതിന് പിന്നാലെയായിരുന്നു ആയിഷയുടെ പ്രതികരണം . പിവി അന്‍വറിനെ കുറിച്ചും ആയിഷ പ്രതികരിച്ചു.ആദ്യകാലങ്ങളില്‍ പി വി അന്‍വറിനോട് നല്ല അടുപ്പമായിരുന്നു.
എന്നാൽ മുഖ്യമന്ത്രിയാകണമെന്നുള്ള ബോധം അയാള്‍ക്കുണ്ട്. അതുകൊണ്ടാകാം ഇത്തരം കാര്യങ്ങൾ ചെയ്യുന്നതെന്നും ആയിഷ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാഷയില്‍ നിന്നത് മനസിലാകും എന്നും അന്‍വറുമായി ഇപ്പോള്‍ യാതൊരു ബന്ധവുമില്ല എന്നും മാധ്യമങ്ങളോട് ആയിഷ വ്യക്തമാക്കിയിരുന്നു . അൻവർ വോട്ട് ചോദിക്കാന്‍ വീട്ടില്‍ വരുന്നതിനോട് താത്പര്യമില്ല. അദ്ദേഹത്തിന് നല്ല മനസ് ആകുന്നതുവരെ വോട്ട് ചോദിക്കാന്‍ വീട്ടില്‍ വരരുതെന്നും ആയിഷ പറഞ്ഞു.






