കോഴിക്കോട്: പി വി അന്‍വറിനെ സഹകരിപ്പിക്കാന്‍ യുഡിഎഫ് തീരുമാനം. അന്‍വറിനെ പാര്‍ട്ടിയില്‍ എങ്ങിനെ സഹകരിപ്പിക്കണം എന്നത് തീരുമാനിക്കാന്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇന്ന് കോഴിക്കോട് ചേര്‍ന്ന യു ഡി എഫ് യോഗത്തിലാണ് തീരുമാനം. നിലമ്പൂരിലുള്ള അന്‍വര്‍ ഉച്ചയ്ക്ക് ശേഷം കോഴിക്കോട് എത്തും. പാര്‍ട്ടിയിലെ മറ്റ് ഘടകകക്ഷികള്‍ക്കൊന്നും തന്നെ പി വി അന്‍വര്‍ യുഡിഎഫിലേക്ക് വരുന്നതില്‍ എതിര്‍പ്പില്ലെന്ന കാര്യം ഉറപ്പാണ്. അതിന്റെ പ്രധാനകാരണം തൃണമൂല്‍ കോണ്‍ഗ്രസിനെ ഘടകകക്ഷിയാകുന്നതിലുള്ള കോണ്‍ഗ്രസിന്റെ എതിര്‍പ്പാണ്.






