Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

മുക്കത്ത് അങ്കണവാടിക്ക് സമീപം പെരുമ്പാമ്പിനെ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: മുക്കം കുറ്റിപ്പാല അങ്കണവാടി കെട്ടിടത്തിന് സമീപം മരത്തിൽ കണ്ടെത്തിയ പെരുമ്പാമ്പിനെ പിടികൂടി. ഇന്ന് രാവിലെ അങ്കണവാടി ജീവനക്കാരാണ് മരത്തിൽ പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് മുക്കം നഗരസഭാ ചെയർമാനെയും നാട്ടുകാരെയും വനം വകുപ്പിലെ ആർആർടി വളണ്ടിയർ കബീർ കള്ളൻതോടിനെയും വിവരം അറിയിച്ചു. സ്ഥലത്തെത്തിയ കബീർ മരത്തിൽ നിന്ന് പാമ്പിനെ താഴെയിറക്കി റോഡിലെത്തിച്ച് പിടികൂടുകയായിരുന്നു. പിടികൂടിയ പെരുമ്പാമ്പിനെ റെസ്ക്യൂ ബാഗിലാക്കി പിന്നീട് താമരശ്ശേരി ഫോറസ്റ്റ് ഓഫീസിൽ എത്തിച്ചു. അങ്കണവാടിക്ക് സമീപം പെരുമ്പാമ്പിനെ കണ്ടെത്തിയത് ജീവനക്കാരിലും നാട്ടുകാരിലും ആശങ്കയുണ്ടാക്കി.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix