Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

‘നൈറ്റ് സ്റ്റഡി സ്‌പേസ്’ ആരംഭിച്ച് ഖത്തർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ദോഹ: ഖത്തർ നാഷണൽ ലൈബ്രറിയിൽ ഇനി മുതൽ പുലർച്ചയും പ്രവർത്തിക്കും. ഗവേഷകരെയും സ്കോളർമാരെയും ലക്ഷ്യമാക്കി “നൈറ്റ് സ്റ്റഡി സ്‌പേസ്” എന്ന പുതിയ സംവിധാനമാണ് ലൈബ്രറി ആരംഭിച്ചത്.

പതിവ് പ്രവർത്തനസമയത്തിന് ശേഷമുള്ള വ്യക്തിഗത പഠനത്തിനും ഗവേഷണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ശാന്തവും സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പുതിയ സമയംപ്രകാരം, വെള്ളിയാഴ്ച മുതൽ ബുധനാഴ്ച വരെ രാത്രി 8 മണി മുതൽ രാവിലെ 6 മണി വരെ, കൂടാതെ വ്യാഴാഴ്ച രാത്രി 8 മണി മുതൽ വെള്ളിയാഴ്ച രാവിലെ 9 മണിവരെ നൈറ്റ് സ്റ്റഡി സ്‌പേസ് തുറന്നിരിക്കും.

സൗകര്യം ഉപയോഗിക്കാൻ സജീവ ലൈബ്രറി അംഗത്വമുള്ള 18 വയസ്സിന് മുകളിൽ പ്രായമുള്ള അംഗങ്ങൾക്കേ പ്രവേശനം ലഭിക്കൂ. അതും ലൈബ്രറിയുടെ വെബ്‌സൈറ്റ് വഴിയുള്ള ഓൺലൈൻ ബുക്കിംഗിലൂടെ മാത്രമേ സാധ്യമാകൂ.

അംഗങ്ങൾ നിശബ്ദം പാലിക്കൽ, ഭക്ഷണപാനീയങ്ങൾ ഒഴിവാക്കൽ, വാണിജ്യ പ്രവർത്തനങ്ങൾ നടത്തരുത് എന്നീ നിയമങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. നൈറ്റ് സ്പേസ് ബുക്ക് ചെയ്യുന്നതിന് https://www.qnl.qa/en/library-services/reading-spaces സന്ദർശിക്കുക.

Recent News

Advertisement
WhiteswanTV Footer