സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

10 വര്‍ഷ വാറന്റിയുള്ള 36വാട്‌സ് എല്‍ഇഡി മോഡ്യൂളുമായി ക്വാട്ട് ടെക്‌നോളജീസ്

കൊച്ചി: സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ക്വാട്ട് ടെക്‌നോളജീസ് ഇന്ത്യയില്‍ ആദ്യമായി 10 വര്‍ഷ വാറന്റിയോടു കൂടിയുള്ള 36 വാട്‌സിന്റെ എല്‍ഇഡി മോഡ്യൂള്‍ പുറത്തിറക്കി. കുറഞ്ഞ വൈദ്യുതി ഉപയോഗത്തില്‍ കൂടുതല്‍ പ്രകാശം എന്നതാണ് ഇതിന്റെ പ്രത്യേകത. അധിക കാലം ഈടു നില്‍കുന്നതും ഐപി67 റേറ്റിങ്ങോടു കൂടിയുമാണ് ഇത് നിര്‍മിച്ചിട്ടുള്ളത്.

വ്യവസായ നിലവാരത്തെ തന്നെ പുനര്‍ നിര്‍വചിക്കാന്‍ കഴിവുള്ളതാണ് തങ്ങളുടെ ഈ ഉപകരണമെന്ന് ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകന്‍ പ്രേംനാഥ് പറയത്ത് പറഞ്ഞു. നിലവിലെ ഉപകരണങ്ങളെ അപേക്ഷിച്ച് വൈദ്യുതി ഉപയോഗം 50 ശതമാനം വരെ കുറയ്ക്കാന്‍ ഇതിനാകും. ദീര്‍ഘകാലം ഈടുനില്‍കുന്ന തരത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാണ് ഇത് നിര്‍മിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സുസ്ഥിര സംവിധാനങ്ങള്‍ പുറത്തിറക്കി സാമൂഹിക പ്രതിബദ്ധതയുള്ള ബ്രാന്‍ഡായി മാറുന്നതില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ക്വാട്ട് ടെക്‌നോളജീസ് സഹസ്ഥാപകന്‍ കിരണ്‍ ജെയിംസ് പറഞ്ഞു. കുറഞ്ഞ ചെലവിലും കുറഞ്ഞ വൈദ്യുതി ഉപഭോഗത്തിലും പുറത്തിറക്കിയ ഈ ഉപകരണം വഴി ഈ മേഖലയില്‍ വലിയ ചാഞ്ചാട്ടം ഉണ്ടാക്കാന്‍ തങ്ങള്‍ക്ക് സാധിക്കമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 40ലധികം അന്താരാഷ്ട്ര കോര്‍പ്പറേറ്റ് ഉപഭോക്താക്കളെ കൈവരിച്ചതിലൂടെ സിഗ്നേജ്, ലൈറ്റിംഗ് വ്യവസായത്തില്‍ മുഖ്യപങ്ക് വഹിക്കാന്‍ ക്വാട്ട് ടെക്‌നോളജീസിന് സാധിച്ചു. കമ്പനിയുടെ നൂതന ഉത്പ്പന്നമായ ഐഒടി- സ്മാര്‍ട്ട് ടൈം സ്വിച്ചുകളും വിപണിയില്‍ ക്വാട്ട് ടെക്‌നോളജീസിന്റെ സ്ഥാനം ഉറപ്പിച്ചു. 2024ലെ ടൈംസ് ബിസിനസ് അവാര്‍ഡില്‍ ക്വാട്ട് ടെക്‌നോളജീസിനെ ‘ഇന്ത്യയിലെ വിജയ സാധ്യതയുള്ള ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ്’ പദവി നല്‍കി ആദരിച്ചു.

Advertisement

ട്രംപും തീരുവയും പിന്നെ കോടതിയും; ഇന്ത്യയുടെ നിലയെന്ത്?

വൈറ്റ് ഹൗസിലിരിക്കുന്ന ഡൊണാൾഡ് ട്രംപിന്റെ മനോനിലയും ആ​ഗോള സമ്പത് വ്യവസ്ഥയും തമ്മിൽ അഭേദ്യ ബന്ധമുണ്ടെന്ന് പറഞ്ഞാൽ അം​ഗീകരിക്കുകയല്ലാതെ വേറെ വഴിയില്ലെന്ന അവസ്ഥയാണുള്ളത്. സം​ഗതി അത്ര തമാശയല്ല. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് ആദ്യം കനത്ത തീരുവ പ്രഖ്യാപിക്കുന്നു-

Read More »

വാടകയും ചെലവും കുറയും; ആശ്വാസം നൽകുന്ന വലിയ മാറ്റങ്ങൾ

ജീവിതച്ചെലവ് കൂടുകയാണല്ലോ എന്നോർത്ത് ഉറക്കം നഷ്ടപ്പെടുന്ന സാധാരണക്കാരനാണോ നിങ്ങൾ? വലിയ ആശങ്കകൾക്കിടയിലും ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന മിഡിൽ ക്ലാസ് വിഭാ​ഗങ്ങൾക്ക് ചെറിയ ആശ്വാസം നൽകുന്ന വാർത്ത. പുതിയ ആദായനികുതി ബില്ലിൽ വിവിധ അലവൻസുകൾക്ക് കൂടുതൽ

Read More »

വയനാട് ടൗൺഷിപ്പ് ഉദ്ഘാടനം മാർച്ച് ഒന്നിലേക്ക് മാറ്റി

തിരുവനന്തപുരം: വയനാട് മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായി നിർമിച്ച ടൗൺഷിപ്പിലെ ആദ്യഘട്ട വീടുകളുടെ ഉദ്ഘാടനം മാറ്റിവെച്ചു. ഫെബ്രുവരി 25-ന് വൈകീട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ വീടുകൾ കൈമാറുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ചടങ്ങ്

Read More »

അബുദാബിയിൽ വെയർഹൗസിന് തീപിടിച്ചു

അബുദാബി: അബുദാബിയിലെ അൽ മുസൂൻ മേഖലയിലുള്ള വെയർഹൗസിൽ വൻ തീപിടിത്തം. തിങ്കളാഴ്ച രാവിലെയാണ് തീപിടിത്തമുണ്ടായത്. അബുദാബി പൊലീസാണ് ഈ വിവരം പുറത്തുവിട്ടത്. അബുദാബി പൊലീസും സിവിൽ ഡിഫൻസ് അതോറിറ്റിയും സംയുക്തമായി സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള

Read More »

പാലക്കാട് പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു; പ്രതി പിടിയിൽ

പാലക്കാട്: പാലക്കാട് ഷൊർണൂരിൽ പിതാവിനെ മകൻ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. കൂനത്തറ സ്വദേശി ഉണ്ണികൃഷ്ണനാണ് ഗുരുതര പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് മകൻ മനോജിനെ ഷൊർണുർ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് പുലർച്ചെ കിഴക്കേ ത്രാങ്ങാലിയിലുള്ള

Read More »

പെൺകുട്ടിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; രണ്ടുപേർ പിടിയിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും, ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തിന് കൈമാറുകയും ചെയ്ത കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. തണ്ണിത്തോട് മൂഴി അശ്വതി ഭവനം വീട്ടിൽ അനന്തു (26) , തണ്ണിത്തോട്

Read More »
Advertisement