തിരുവനന്തപുരം: സംസ്ഥാനത്ത് തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ ആദ്യഘട്ടം ഇന്ന് പൂര്‍ത്തിയാകും.
വീടുകള്‍ കയറി വിവരശേഖരണം നടത്തി എന്യൂമറേഷന്‍ ഫോമുകള്‍ ഡിജിറ്റൈസ് ചെയ്യാന്‍ ഇന്ന് കൂടി സമയമുണ്ട്. സംസ്ഥാനത്ത് ഫോമുകളുടെ ഡിജിറ്റൈസേഷന്‍ 100 ശതമാനത്തിനടുത്ത് പൂര്‍ത്തിയായെന്നാണ് വിവരം.
കണ്ണൂര്‍, തൃശ്ശൂര്‍, ആലപ്പുഴ ഒഴികെയുള്ള ജില്ലകളില്‍ മുഴുവന്‍ ഫോമുകളും ഡിജിറ്റൈസ് ചെയ്തു. കരട് പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ എണ്ണം 25 ലക്ഷത്തോളമാണ്. ഒഴിവാകുന്നവരുടെ പട്ടിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിഎല്‍എമാര്‍ക്ക് ഇതില്‍ തിരുത്തലുണ്ടെങ്കില്‍ ഇന്ന് കൂടി നിര്‍ദേശിക്കാം. കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 23ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയില്‍ പരാതികളുണ്ടെങ്കില്‍ ജനുവരി 22വരെ സമര്‍പ്പിക്കാം. ഫെബ്രുവരി 21നാണ് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുക.






